മലയാളി യാത്രക്കാർ റോമിൽ കുടുങ്ങി

12:12 PM Mar 11, 2020 | Deepika.com
എ​മി​റൈ​റ്റ്സി​ന്‍റെ ഇ​കെ 098 വി​മാ​ന​ത്തി​ൽ റോ​മി​ൽ നി​ന്ന് ദു​ബാ​യി​ലേ​ക്കും ക​ണ​ക്‌ഷൻ ഫ്ലൈ​റ്റാ​യ ഇ​കെ 530ൽ ​ദു​ബാ​യി​ൽ നി​ന്നു കൊ​ച്ചി​യി​ലേ​യ്ക്കും യാ​ത്ര​തി​രി​ക്കാ​നെ​ത്തി​യ മ​ല​യാ​ളി യാ​ത്ര​ക്കാ​ർ കൊ​റോ​ണ ബാ​ധ​യി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​തെ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ക്കാ​നാ​വി​ല്ലെ​ന്ന വി​മാ​ന​ക്ക​ന്പ​നി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടു​മൂ​ലം റോമിലെ ഫുമിച്ചിനോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി.

ചൊ​വ്വാ​ഴ്ച ഇ​റ്റ​ലി സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 3.10നു​ള​ള ഫ്ലൈ​റ്റി​ൽ (ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 7.40ന്) ​തി​രി​ക്കാ​നെ​ത്തി​യ നാ​ൽ​പ​തോ​ളം മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് എ​യ​ർ​പോ​ർ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്. ചെ​ക്ക് ഇ​ന്നി​നാ​യി ക്യൂ​വി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്ന വി​വ​രം ല​ഭി​ച്ച​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

കൊ​ച്ചു​കു​ട്ടി​ക​ളും ഗ​ർ​ഭി​ണി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ങ്ങോ​ട്ടു പോ​കു​മെ​ന്ന് ഇ​വ​ർ ചോ​ദി​ക്കു​ന്നു. ഇ​ന്ത്യ​ൻ സ​ർ​ക്കാ​രാ​ണ് യാ​ത്ര​യ്ക്കു ത​ട​സം നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് വി​മാ​ന​ക്ക​ന്പ​നി പ​റ​യു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഇ​ന്ത്യ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യാ​ൽ പ​തി​നാ​ലോ അ​തി​ൽ​കൂ​ടു​ത​ലോ ദി​വ​സം പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​നോ സ്വ​യം ക്വാ​റ​ന്‍റൈ​നോ ആ​ർ​ക്കും വി​രോ​ധ​മി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും ഇ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

അ​തേ​സ​മ​യം, ചൊ​വ്വാ​ഴ്ച മു​ത​ൽ ഇ​റ്റ​ലി​യി​ൽ നി​ന്നും ദ​ക്ഷി​ണ കൊ​റി​യ​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ർ കോ​വി​ഡ്–19 ഇ​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ത​ന്നെ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. ഇ​റ്റ​ലി​യി​ലേ​യും ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​യും അം​ഗീ​കൃ​ത ലാ​ബു​ക​ളി​ൽ നി​ന്ന് ഇ​ത് സം​ബ​ന്ധി​ച്ച മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​തെ​ന്നും അ​വ​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തി​രു​ന്ന​വ​രെ ഇ​ക്കാ​ര്യം വി​മാ​ന​ക്ക​ന്പ​നി അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്നു യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.