ചിൻപിംഗ് വുഹാൻ സന്ദർശിച്ചു

12:10 PM Mar 11, 2020 | Deepika.com
കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്ര​​​​മാ​​​​യ വു​​​​ഹാ​​​​ൻ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗ് ഇ​​​​ന്ന​​​​ലെ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി. വൈ​​​​റ​​​​സ് ബാ​​​​ധ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ഹു​​​​ബൈ​​​​യ് പ്ര​​​​വി​​​​ശ്യ​​​​ക്കും അ​​​​തി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ വു​​​​ഹാ​​​​നും സാ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു ചി​​​​ൻ​​​​പിം​​​​ഗ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ഡി​​​​സം​​​​ബ​​​​റി​​​​ൽ കൊ​​​​റോ​​​​ണ​​​​രോ​​​​ഗ ബാ​​​​ധ പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട​​​​യു​​​​ട​​​​ൻ വേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്നു ചി​​​​ൻ​​​​പിം​​​​ഗി​​​​നും ചൈ​​​​നീ​​​​സ് ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​ക്കും എ​​​​തി​​​​രേ ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു.
ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ലി ​​​​കെ​​​​ഖി​​​​യാം​​​​ഗി​​​​നെ വു​​​​ഹാ​​​​നി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച ചി​​​​ൻ​​​​പിം​​​​ഗ് പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത് ഒ​​​​ഴി​​​​ച്ചാ​​​​ൽ പൊ​​​​തു​​​​വേ​​​​ദി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു വി​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കൊ​​​​റോ​​​​ണ​​​​വി​​​​രു​​​​ദ്ധ യു​​​​ദ്ധ​​​​ത്തി​​​​ൽ ബെ​​​​യ്ജിം​​​​ഗ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം വി​​​​ജ​​​​യി​​​​ച്ചു​​​​വെ​​​​ന്ന സ​​​​ന്ദേ​​​​ശം പ​​​​ക​​​​രാ​​​​നാ​​​​ണ് ഇ​​​​ന്ന​​​​ലെ വു​​​​ഹാ​​​​നി​​​​ൽ ചി​​​​ൻ​​​​പിം​​​​ഗ് എ​​​​ത്തി​​​​യ​​​​തെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നു. ആ​​​​യി​​​​രം കി​​​​ട​​​​ക്ക​​​​ക​​​​ളു​​​​ള്ള ഹൂ​​​​ഷെ​​​​ൻ​​​​ഹ​​​​ൻ ഹോ​​​​സ്പി​​​​റ്റ​​​​ലും ഒ​​​​രു ജ​​​​ന​​​​വാ​​​​സ കേ​​​​ന്ദ്ര​​​​വും അ​​​​ദ്ദേ​​​​ഹം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.