അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഒരുങ്ങി ജപ്പാൻ

12:09 PM Mar 11, 2020 | Deepika.com
കൊ​​റോ​​ണ പ​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ജ​​പ്പാ​​നി​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കാ​​ൻ ആ​​ബെ ഭ​​ര​​ണ​​കൂ​​ടം ത​​യാ​​റെ​​ടു​​ക്കു​​ന്നു. ഇ​​തു സം​​ബ​​ന്ധി​​ച്ച ക​​ര​​ടു ബി​​ൽ കാ​​ബി​​ന​​റ്റ് ച​​ർ​​ച്ച ചെ​​യ്ത് അം​​ഗീ​​ക​​രി​​ച്ചെ​​ന്നു ജാ​​പ്പ​​നീ​​സ് മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.

സ്കൂ​​ളു​​ക​​ൾ അ​​ട​​യ്ക്കാ​​നും പൊ​​തു പ​​രി​​പാ​​ടി​​ക​​ൾ വി​​ല​​ക്കാ​​നും ഉ​​ട​​മ​​സ്ഥ​​രു​​ടെ സ​​മ്മ​​ത​​മി​​ല്ലാ​​തെ അ​​വ​​രു​​ടെ സ്ഥ​​ല​​ത്ത് ആ​​രോ​​ഗ്യ​​സം​​ര​​ക്ഷ​​ണ സൗ​​ക​​ര്യം ഏ​​ർ​​പ്പെ​​ടു​​ത്താ​​നും അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ നി​​യ​​മ​​പ്ര​​കാ​​രം സാ​​ധി​​ക്കും.

രോ​​ഗം പി​​ടി​​വി​​ടു​​മെ​​ന്നു തോ​​ന്നി​​യാ​​ൽ മാ​​ത്ര​​മേ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ ഏ​​ർ​​പ്പെ​​ടു​​ത്തു​​ക​​യു​​ള്ളു​​വെ​​ന്ന് കാ​​ബി​​ന​​റ്റ് സെ​​ക്ര​​ട്ട​​റി യോ​​ഷി​​ഹി​​ഡെ സു​​ഗാ പ​​റ​​ഞ്ഞു. പാ​​ർ​​ല​​മെ​​ന്‍റ് പാ​​സാ​​ക്കി​​യാ​​ൽ മാ​​ർ​​ച്ച് 13ന് ​​അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ നി​​ല​​വി​​ൽ വ​​രു​​മെ​​ന്നാ​​ണ് ബി​​ല്ലി​​ൽ പ​​റ​​യു​​ന്ന​​ത്.