സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ; പൊ​തു​പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കും, ഏ​ഴാം ക്ലാ​സ് വ​രെ അ​വ​ധി

05:36 PM Mar 10, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്തെ പൊ​തു​പ​രി​പാ​ടി​ക​ൾ എ​ല്ലാം നി​യ​ന്ത്രി​ക്കും. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഇ​ത്ത​രം നി​ർ​ദ്ദേ​ശം ന​ൽ​കും.

ആം​ഗ​ന​വാ​ടി മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള എ​ല്ലാ വിദ്യാർഥികൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ കോളജുകൾക്കും അ​വ​ധി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. മദ്രസകളും ട്യൂഷൻ സെന്‍ററുകളും മാർച്ച് മാസം അവസാനം വരെ അടച്ചിടണമെന്നാണ് സർക്കാർ നിർദ്ദേശം.

ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കി. ഈ പരീക്ഷകൾ ഇനി നടത്തില്ല. എന്നാൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കും ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു.

മാ​ർ​ച്ച് മാ​സം മു​ഴു​വ​ൻ ഇ​ത്ത​ര​മൊ​രു നി​യ​ന്ത്ര​ണം തു​ട​രാ​മെ​ന്നാ​ണ് പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.