രക്ഷകവിമാനം..! ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​കൊ​ണ്ടു​വ​രാ​ൻ വ്യോ​മ​സേ​ന വി​മാ​നം ഇ​റാ​നി​ലേ​ക്ക്

06:37 PM Mar 09, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് ബാ​ധ വ്യാ​പ​ക​മാ​യ ഇ​റാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്നു. ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ വ്യോ​മ​സേ​ന​യു​ടെ സി 17 ​ഗ്ലോ​ബ് മാ​സ്റ്റ​ർ പ്ര​ത്യേ​ക വി​മാ​നം തി​ങ്ക​ളാ​ഴ്ച ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്ക് തി​രി​ക്കും. ഉ​ത്ത​ർ​പ്ര​ദേ​ശ് ഗാ​സി​യാ​ബാ​ദി​ലെ വ്യോ​മ​സേ​ന​യു​ടെ ഹി​ന്ദോ​ൻ വ്യോ​മ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നും രാ​ത്രി എ​ട്ടി​നാ​ണ് വി​മാ​നം തി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ശാ​സ്ത്ര​ജ്ഞ​രേ​യും മൊ​ബൈ​ൽ ല​ബോ​ർ​ട്ട​റി​ക​ളും ഇ​റാ​നി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​സ്റ്റം​സ് അ​നു​മ​തി​ക്കാ​യി ശാ​സ്ത്ര​ജ്ഞ​ർ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ​വ​ർ​ധ​ൻ പ​റ​ഞ്ഞു.

ഇ​റാ​നി​ൽ​നി​ന്ന് 108 പേ​രെ​യാ​ണ് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച ശേ​ഷ​മാ​ണ് തി​രി​കെ എ​ത്തി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ഇ​റാ​നി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. മൂ​ന്നു ദി​വ​സം മു​മ്പ് മ​ഹാ​ൻ എ​യ​ർ​ലൈ​ൻ വി​മാ​നം 300 ഇ​ന്ത്യ​ക്കാ​രു​ടെ സാ​മ്പി​ളു​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ബാ​ധ‍​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​വ​രെ​യാ​ണ് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്.