ഇ​റ്റ​ലി​യെ ചു​റ്റി​വ​രി​ഞ്ഞ് കൊ​റോ​ണ; മ​ര​ണം 388 ആ​യി, ഇ​ന്ന​ലെ മാ​ത്രം മ​രി​ച്ച് 133 പേ​ർ

12:11 PM Mar 09, 2020 | Deepika.com
ഇ​റ്റ​ലി​യി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 366 ആ​യി. ഇ​ന്ന​ലെ മാ​ത്രം 133 പേ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച 1492 പേ​ർ​ക്ക് പു​തു​താ​യി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

സി​വി​ൽ പ്രൊ​ട്ട​ക്ഷ​ൻ ഏ​ജ​ൻ​സി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ന്ന​ലെ മാ​ത്രം കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ശ​ത​മാ​നം ആ​ണ് കു​തി​ച്ചു​യ​ർ​ന്ന​ത്. രാ​ജ്യ​ത്താ​കെ കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​തോ​ടെ 7,375 ആ​യി.

വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ ലൊം​ബാ​ർ​ഡി അ​ട​ക്കം 15 പ്ര​വി​ശ്യ​ക​ൾ അ​ട​ച്ചു​പൂ​ട്ടി​ക്കൊ​ണ്ട് പ്ര​ധാ​ന​മ​ന്ത്രി ഗി​സ​പ്പെ കോ​ണ്ടി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തോ​ടെ 1.6 കോ​ടി ജ​ന​ങ്ങ​ളാ​ണ് ക്വാ​റ​ന്‍റൈ​ൻ നേ​രി​ടു​ക. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ നാ​ലി​ലൊ​ന്നു​വ​രു​മി​ത്. പ്രാ​യം കൂ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ ജ​പ്പാ​നു പി​ന്നി​ൽ ര​ണ്ടാ​മ​താ​ണ് ഇ​റ്റ​ലി.

കൊ​റോ​ണ ബാ​ധി​ച്ചു മ​രി​ക്കു​ന്ന​വ​രി​ൽ പ്രാ​യം ചെ​ന്ന​വ​രാ​ണ് അ​ധി​ക​വും. ഇ​ന്ന​ലെ ഇ​റ്റ​ലി​യി​ലെ മ​ര​ണ​സം​ഖ്യ 233 ആ​യി. രോ​ഗി​ക​ളു​ടെ എ​ണ്ണം 5,883 ആ​യും കൂ​ടി. രോ​ഗ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ചൈ​ന​യ്ക്കു പു​റ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം ഇ​പ്പോ​ൾ ഇ​റ്റ​ലി​യി​ലാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചൈ​ന​യി​ലേ​തി​നു സ​മാ​ന​മാ​യ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​രും ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഏ​പ്രി​ൽ മൂ​ന്നു വ​രെ​യാ​ണ് നി​യ​ന്ത്ര ണ​ങ്ങ​ൾ. 15 പ്ര​വി​ശ്യ​ക​ളി​ലെ ഒ​രാ​ൾ​ക്കും പ്ര​ത്യേ​ക അ​നു​മ​തി കൂ​ടാ​തെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കി​ല്ല. വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ജിം, ​മ്യൂ​സി​യം, സി​നി​മാ തി​യേ​റ്റ​റു​ക​ൾ, നി​ശാ ക്ല​ബ്ബു​ക​ൾ തു​ട​ങ്ങി ജ​ന​ങ്ങ​ൾ വ​രു​ന്ന സ്ഥ​ല​ങ്ങ​ൾ പൂ​ട്ടാ​ൻ നി​ർ​ദേ​ശി​ച്ചു. സാ​ന്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ മി​ലാ​നും വെ​നീ​സു​മെ​ല്ലാം അ​ട​ച്ചു​പൂ ട്ട​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​യാ​ണ്.

രോ​ഗീ​പ​രി​ച​ര​ണ​ത്തി​നാ​യി വി​ര​മി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ലൊം​ബാ​ർ​ഡി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ കി​ട​ക്ക​ക​ളു​ടെ അ​ഭാ​വം നേ​രി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.