ഖത്തറും വാതിലടച്ചു; ഇന്ത്യയുൾപ്പെടെ 14 രാജ്യക്കാർക്ക് പ്ര​വേ​ശ​ന വി​ല​ക്ക്

12:09 PM Mar 09, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 14 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ഖ​ത്ത​ർ താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ബം​ഗ്ലാ​ദേ​ശ്, ചൈ​ന, ഈ​ജി​പ്ത്, ഇ​ന്ത്യ, ഇ​റാ​ൻ, ഇ​റാ​ക്ക്, ല​ബ​ന​ൻ, നേ​പ്പാ​ൾ, പാ​ക്കി​സ്ഥാ​ൻ, ഫി​ലി​പ്പൈ​ൻ​സ്, ദ​ക്ഷി​ണ കൊ​റി​യ, ശ്രീ​ല​ങ്ക, സി​റി​യ, താ​യ്‌​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഖ​ത്ത​റി​ലേ​ക്കു​ള്ള എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും വി​ല​ക്ക് ബാ​ധ​ക​മാ​ണ്. ഖ​ത്ത​റി​ൽ താ​മ​സ വീ​സ​യു​ള്ള​വ​ർ, വി​സി​റ്റ് വീ​സ​ക്കാ​ർ, വ​ർ​ക്ക് പെ​ർ​മി​റ്റ്, താ​ൽ​ക്കാ​ലി​ക വീ​സ​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഖ​ത്ത​റി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യി​ല്ല. കൊ​റോ​ണ വൈ​റ​സ് ബാ​ധ വ്യാ​പി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് വി​ല​ക്കെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​തോ​ടെ അ​വ​ധി​ക്ക് നാ​ട്ടി​ൽ എ​ത്തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ മ​ട​ക്ക​യാ​ത്ര അ​നി​ശ്ചി​ത​മാ​യി നീ​ളും.

ഇ​തി​നി​ടെ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​നു മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി. കോ​വി​ഡ്-19 ബാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണു വേ​ണ്ടത്. ​ആ​ദ്യം സൗ​ദി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കും റീ ​എ​ൻ​ട്രി വീ​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കും ഇ​തു ബാ​ധ​ക​മാ​ണ്.

സ​ർ​ട്ടി​ഫി​ക്ക​റ്റ് 24 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ പ​ഴ​ക്ക​മു​ള്ള​താ​കാ​ൻ പാ​ടി​ല്ല. കോ​വി​ഡ് ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കാ​ണ് ഇ​ത്. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സൗ​ദി എം​ബ​സി​യോ കോ​ൺ​സു​ലേ​റ്റു​ക​ളോ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു മാ​ത്ര​മേ എ​ടു​ക്കാ​വൂ. യു​എ​ഇ, കു​വൈ​റ്റ്, ബ​ഹ്റി​ൻ എ​ന്നി​വി​ട​ങ്ങ ളി​ൽ​നി​ന്നു റോ​ഡ് മാ​ർ​ഗം സൗ​ദി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും താ​ത്കാ​ലി​ക​മാ​യി വി​ല​ക്കി. അ​വി​ട​ങ്ങ​ളി​ൽ​നി​ന്നു വി​മാ​ന​ത്തി​ൽ മാ​ത്ര​മേ പ്ര​വേ​ശ​ന​മ​നു​വ​ദി​ക്കൂ.