കോവിഡ്: ചെയ്യേണ്ടതും ചെയ്യരുതാത്തതും

12:05 PM Mar 09, 2020 | Deepika.com
ചെയ്യേണ്ടവ:

കോ​വി​ഡ് 19 രോ​ഗ ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വ​ന്നി​ട്ടു​ള്ള​വ​ർ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലോ ജി​ല്ലാ ക​ണ്‍ട്രോ​ൾ റൂ​മി​ലോ വി​വ​രം അ​റി​യി​ക്ക​ണം. ഇ​വ​ർ 28 ദി​വ​സം വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണം. വാ​യു​സ​ഞ്ചാ​ര​മു​ള്ള ഒ​രു ബാ​ത്ത് അ​റ്റാ​ച്ച്ഡ് മു​റി​യാ​ണ് ഉ​ത്ത​മം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ര​ഹ​സ്യ​മാ​ക്കി വ​യ്ക്ക​രു​ത്. ഉ​ട​ൻ​ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്ക​ണം. അ​വ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മാ​ത്രം ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക.

തു​മ്മു​ക​യോ ചു​മ​യ്ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ മൂ​ക്കും വാ​യും തൂ​വാ​ല​കൊ​ണ്ട് മൂ​ട​ണം. കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​ർ മാ​സ്ക് ധ​രി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ല.

ചെ​യ്യ​രു​താ​ത്ത​വ:

വി​ദേ​ശ​യാ​ത്ര​യെ​ക്കു​റി​ച്ചോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ കു​റി​ച്ചോ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​രു​ത്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ പൊ​തു​പ​രി​പാ​ടി​ക​ളി​ലോ ജ​ന​ങ്ങ​ൾ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലോ പോ​ക​രു​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​ക​രു​ത്. അ​വ​രു​മാ​യി സം​സാ​രി​ക്കു​ന്പോ​ൾ ഒ​രു മീ​റ്റ​റി​ല​ധി​കം അ​ക​ലം പാ​ലി​ക്ക​ണം.

വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ഉ​ള്ള​വ​രെ അ​നാ​വ​ശ്യ​മാ​യി സ​ന്ദ​ർ​ശി​ക്ക​രു​ത്. മു​ഖ​ത്ത് ഇ​ട​യ്ക്കി​ടെ സ്പ​ർ​ശി​ക്കു​ന്ന ശീ​ലം ഒ​ഴി​വാ​ക്കു​ക. സ്വ​യം ചി​കി​ത്സ​യും അ​ശാ​സ്ത്രീ​യ ചി​കി​ത്സ​ക​ളും ഒ​ഴി​വാ​ക്ക​ണം. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്.