വീഴ്ചയുടെ വീഡിയോ വൈറൽ

10:23 AM Mar 02, 2018 | Deepika.com
എ​ന്നു നി​ന്‍റെ മൊ​യ്തീ​ൻ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ പൃ​ഥ്വി​യു​ടെ ഒ​രു വീ​ഴ്ച​യു​ടെ വീ​ഡി​യോ ക​ണ്ടാ​ൽ ചി​രി​ച്ച് ചാ​വും. പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ആ​ർ. എ​സ്. വി​മ​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​യി​രു​ന്നു എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ. പാ​ർ​വ​തി​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യി​ക. കാ​ഞ്ച​ന​മാ​ല​യും മൊ​യ്തീ​നു​മാ​യി പൃ​ഥ്വി​യും പാ​ർ​വ​തി​യും ശ​രി​ക്കും ജീ​വി​ക്കു​ക​യാ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ലെ മി​ക​ച്ച പ്ര​ണ​യ സി​നി​മ​ക​ളി​ലൊ​ന്നാ​യി ഈ ​സി​നി​മ​യെ പ​ല​രും വി​ശേ​ഷി​പ്പി​ക്കാ​റു​ണ്ട്. സം​ഭ​വ​ക​ഥ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​സി​നി​മ ഒ​രു​ക്കി​യ​ത്. ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലെ ഒ​രു വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ട്വി​റ്റ​റി​ലൂ​ടെ പൃ​ഥ്വി ത​ന്നെ​യാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലെ ഒ​രു വീ​ഴ്ച​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്.

തു​ട​ക്കം മു​ത​ൽ ട്രോ​ള​ർ​മാ​ർ താ​ര​ത്തെ വി​ടാ​തെ പി​ന്തു​ട​രാ​റു​മു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് ര​സ​ക​ര​മാ​യ ഈ ​വീ​ഴ്ച​യു​ടെ വീ​ഡി​യോ താ​രം ത​ന്നെ പു​റ​ത്തു​വി​ട്ട​ത്. ഗാ​ന​രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഓ​ടി​വ​ര​വേ മ​ല​ർ​ന്ന​ടി​ച്ച് വീ​ഴു​ന്ന പൃ​ഥ്വി​യെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്.