മാസ്കിനു ക്ഷാമം, വിലയും കുത്തനെ കൂട്ടി

11:32 AM Mar 09, 2020 | Deepika.com
കൊ​റോ​ണ പ​ത്ത​നം​തി​ട്ട​യി​ൽ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളി​ൽ മാ​സ്കി​നു വി​ല കൂ​ട്ടി. ശ​നി​യാ​ഴ്ച വ​രെ അ​ഞ്ചു രൂ​പ​യ്ക്ക് വി​റ്റി​രു​ന്ന മാ​സ്കി​ന് ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ൽ 20 മു​ത​ൽ 50 രൂ​പ വ​രെ വി​ല ഈ​ടാ​ക്കി.

മാ​സ്ക് ക​ന്പ​നി​ക​ൾ വി​ല കൂ​ട്ടി​യെ​ന്നാ​ണ് മ​രു​ന്ന്ക​ട​ക്കാ​രു​ടെ വാ​ദം. ത​ങ്ങ​ൾ​ക്ക് 18 രൂ​പ​യ്ക്ക് ല​ഭി​ക്കു​ന്ന മാ​സ്ക്ക് 20 രൂ​പ​യ്ക്കു ന​ൽ​കു​ക​യാ​ണെ​ന്നു വ്യാ​പാ​രി​ക​ൾ. പ​ല​യി​ട​ത്തും മാ​സ്ക് തീ​ർ​ന്നി​രു​ന്നു. കോ​ഴ​ഞ്ചേ​രി​യി​ലും റാ​ന്നി​യി​ലും 10 രൂ​പ​യ്ക്കാ​ണ് വി​ല്പ​ന ന​ട​ത്തി​യ​ത്.