കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ കുവൈറ്റിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഒരാഴ്ചത്തേക്കു നിർത്തിവച്ചു. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിൽനിന്നുമുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. നെടുമ്പാശേരിയിൽനിന്ന് ആഴ്ചയിൽ 21 സർവീസുകളാണു കുവൈറ്റിലേക്ക് ഉണ്ടായിരുന്നത്.
കുവൈറ്റ് എയർവെയ്സ്, ഇൻഡിഗോ, ജസീറ എന്നീ മൂന്ന് വിമാന കമ്പനികളാണു നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു കുവൈറ്റിലേക്കു സർവീസ് നടത്തിയിരുന്നത്. കോവിഡ് 19 ഭീതിയെത്തുടർന്ന് ഇന്ത്യയടക്കം എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണു കുവൈറ്റ് നിർത്തിവച്ചത്. ഒരാഴ്ച നിരോധനം തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കുവൈറ്റിലേക്ക് ഒരാഴ്ച വിമാന സർവീസില്ല
11:24 AM Mar 09, 2020 | Deepika.com