കൊറോണ വൈറസ് ബാധ: ഇറ്റലിയിൽ 1.6 കോടി പേർ ഒറ്റപ്പെട്ടു

11:20 AM Mar 09, 2020 | Deepika.com
കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് ബാ​​​​ധ​​​​യ്ക്കു ശ​​​​മ​​​​ന​​​​മി​​​​ല്ല. രോ​​​​ഗ​​​​ബാ​​​​ധ​​​​യു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണം 95 ആയി. യൂ​​​​റോ​​​​പ്പി​​​​ൽ ഏറ്റവും കൂടുതൽ രോഗികളുള്ള ഇ​​​​റ്റ​​​​ലി ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നു. വ​​​​ട​​​​ക്ക​​​​ൻ ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ ലൊം​​​​ബാ​​​​ർ​​​​ഡി അ​​​​ട​​​​ക്കം 15 പ്ര​​​​വി​​​​ശ്യ​​​​ക​​​​ൾ അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടിക്കൊണ്ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഗി​​സ​​​​പ്പെ കോ​​​​ണ്ടി ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു. ഇ​​​​തോ​​​​ടെ 1.6 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ക്വാ​​​​റ​​​​ന്‍റൈ​​​​ൻ നേ​​​​രി​​​​ടു​​​​ക. രാജ്യത്തെ ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ നാ​​ലി​​​​ലൊ​​​​ന്നു​​​​വ​​​​രു​​​​മി​​​​ത്.

പ്രാ​​​​യ​​​​ം കൂ​​​​ടി​​​​യ​​​​വ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ജ​​​​പ്പാ​​​​നു പി​​​​ന്നി​​​​ൽ ര​​​​ണ്ടാ​​​​മ​​​​താ​​​​ണ് ഇ​​​​റ്റ​​​​ലി. കൊ​​​​റോ​​​​ണ ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രി​​​​ൽ പ്രാ​​​​യം ചെ​​​​ന്ന​​​​വ​​​​രാ​​​​ണ് അ​​​​ധി​​​​ക​​​​വും. ഇ​​​​ന്ന​​​​ലെ ഇ​​​​റ്റ​​​​ലി​​​​യി​​​​ലെ മ​​​​ര​​​​ണ​​​​സം​​​​ഖ്യ 233 ആ​​​​യി. രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 5,883 ആ​​​​യും കൂ​​​​ടി. രോ​​​​ഗ​​​​ത്തി​​​​ന്‍റെ പ്ര​​​​ഭ​​​​വ​​​​കേ​​​​ന്ദ്ര​​​​മാ​​​​യ ചൈ​​​​ന​​​​യ്ക്കു പു​​​​റ​​​​ത്ത് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ മ​​​​ര​​​​ണം ഇ​​​​പ്പോ​​​​ൾ ഇ​​​​റ്റ​​​​ലി​​​​യി​​​​ലാ​​​​ണ്.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ചൈ​​​​ന​​​​യി​​​​ലേ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഏ​​​​പ്രി​​​​ൽ മൂ​​​​ന്നു വ​​​​രെ​​​​യാ​​​​ണ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ. 15 പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ലെ ഒ​​​​രാ​​​​ൾ​​​​ക്കും പ്ര​​​​ത്യേ​​​​ക അ​​​​നു​​​​മ​​​​തി കൂ​​​​ടാ​​​​തെ സ​​​​ഞ്ചാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. വി​​​​ദ്യ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ, ജിം, ​​​​മ്യൂ​​​​സി​​​​യം, സി​​​​നി​​​​മാ തി​​​​യേ​​​​റ്റ​​​​റു​​​​ക​​​​ൾ, നി​​​​ശാ ക്ല​​​​ബ്ബു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി ജ​​​​ന​​​​ങ്ങ​​​​ൾ വ​​​​രു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ൾ പൂ​​​​ട്ടാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. സാ​​​​ന്പ​​​​ത്തി​​​​ക ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മി​​​​ലാ​​​​നും വെ​​​​നീ​​​​സു​​​​മെ​​​​ല്ലാം അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ട​​​​പ്പെ​​​​ട്ട പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​യാ​​​​ണ്.

രോ​​​​ഗീ​​​​പ​​​​രി​​​​ച​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി വി​​​​ര​​​​മി​​​​ച്ച ഡോ​​​​ക്ട​​​​ർ​​​​മാ​​​​രു​​​​ടെ സേ​​​​വ​​​​നം ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ലൊം​​​​ബാ​​​​ർ​​​​ഡി​​​​യി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ കി​​​​ട​​​​ക്ക​​​​ക​​​​ളു​​​​ടെ അ​​​​ഭാ​​​​വം നേ​​​​രി​​​​ടു​​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ണ്ട്.

ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ

ലാ​​​​റ്റി​​​​നമേ​​​​രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ദ്യ മ​​​​ര​​​​ണം അ​​​​ർ​​​​ജ​​​​ന്‍റീ​​​​ന​​​​യി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. യു​​​​എ​​​​സി​​​​ൽ രോ​​​​ഗ​​​​ബാ​​​​ധ 30 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വ്യാ​​​​പി​​​​ച്ചു. യു​​​​എ​​​​സി​​​​ൽ ഇ​​​​തു​​​​വ​​​​രെ 19 മ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ന്യൂ​​​​യോ​​​​ർ​​​​ക്ക് സം​​​​സ്ഥാ​​​​ന​​​​ത്തു കൂ​​​​ടി അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

21 കൊ​​റോ​​ണ ​​​​ബാ​​​​ധി​​​​ത​​​​രു​​​​ണ്ടെ​​​​ന്നു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച ഗ്രാ​​​​ൻ​​​​ഡ് പ്രി​​​​ൻ​​​​സ​​​​സ് എ​​​​ന്ന ഉ​​​​ല്ലാ​​​​സ​​​​ക്ക​​​​പ്പ​​​​ലി​​​​ന് ഇ​​​​ന്ന​​​​ലെ ഓ​​​​ക്‌​​​​ല​​​​ൻ​​​​ഡി​​​​ൽ ന​​​​ങ്കൂ​​​​ര​​​​മി​​​​ടാ​​​​ൻ യു​​​​എ​​​​സ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ല്കി. 3,533 പേ​​​​രാ​​​​ണ് ക​​​​പ്പ​​​​ലി​​​​ലു​​​​ള്ള​​​​ത്. കൊ​​റോ​​ണ പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി ക​​ഴി​​ഞ്ഞ​​ വ​​ർ​​ഷ​​ത്തെ ശ​​ന്പ​​ള​​ത്തി​​ന്‍റെ ഒ​​രു ഭാ​​ഗം പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​നു കൈ​​മാ​​റി​​യെ​​ന്നു വൈ​​റ്റ്ഹൗ​​സ് പ്ര​​സ് സെ​​ക്ര​​ട്ട​​റി സ്റ്റെ​​ഫാ​​നി ഗ്രി​​ഷാം ട്വീ​​റ്റ് ചെ​​യ്തു. ട്രം​​പ് ഒ​​പ്പി​​ട്ട ല​​ക്ഷം ഡോ​​ള​​റി​​ന്‍റെ ചെ​​ക്കി​​ന്‍റെ ഫോ​​ട്ടോ​​യും കൊ​​ടു​​ത്തി​​ട്ടു​​ണ്ട്.

ഇ​​​​തി​​​​നി​​​​ടെ, കോസ്റ്റ ഫോ​​​​ർ​​​​ച്യൂ​​​​ണ എ​​​​ന്ന മ​​​​റ്റൊ​​​​രു ഉ​​​​ല്ലാ​​​​സ​​​​ക്ക​​​​പ്പ​​​​ലി​​​​ന് ന​​​​ങ്കൂ​​​​ര​​​​മി​​​​ടാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി താ​​​​യ്‌​​​​ല​​​​ൻ​​​​ഡും മ​​​​ലേ​​​​ഷ്യ​​​​യും നി​​​​ഷേ​​​​ധി​​​​ച്ചു. ഇ​​​​റ്റ​​​​ലി​​​​ക്കാ​​​​ര​​​​ട​​​​ക്കം 2000 പേ​​​​രാ​​​​ണ് ക​​​​പ്പ​​​​ലി​​​​ലു​​​​ള്ള​​​​ത്.
ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രു​​​​ടെ എ​​​​ണ്ണം ല​​​​ക്ഷ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​യ​​​​ത് ആ​​​​ശ​​​​ങ്ക ഉ​​​​ള​​​​വാ​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ലോ​​​​കാരോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന പ​​​​റ​​​​ഞ്ഞു.

കൊളം​​​​ബി​​​​യ, കോ​​​​സ്റ്റ​​​​റി​​​​ക, മാ​​​​ൾ​​​​ട്ട, മാ​​​​ല​​​​ദ്വീ​​​​പ്, ബ​​​​ൾ​​​​ഗേ​​​​റി​​​​യ, പ​​​​രാ​​​​ഗ്വെ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് പു​​​​തി​​​​യ​​​​താ​​​​യി രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​യി​​​​ൽ രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഏ​​​​ഴാ​​​​യി​​​​ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​യി. ഇ​​​​റാ​​​​നി​​​​ൽ 194 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ മരണസംഖ്യ ഇതിനു മുകളിൽ വരുമെന്നു പ റയപ്പെടുന്നു.