കൊ​റോ​ണ: വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​യ്ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ്‌

05:37 PM Mar 08, 2020 | Deepika.com
കൊ​റോ​ണ വൈ​റ​സ് ബാ​ധ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​യ്ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ്. സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വീ​ണ്ടും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​ര്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും കേ​ര​ള പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് 19 ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന​വ​ർ ഉ​ട​ൻ ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ കു​റ്റ​ക​ര​മാ​യി ക​ണ​ക്കാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

കോ​വി​ഡ് 19 ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​ർ വി​വ​ര​ങ്ങ​ള്‍ ഒ​ളി​ച്ചു​വ​യ്ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​വും ശി​ക്ഷാ​ര്‍​ഹ​വു​മാ​ണ്. ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.