"ആ​രാ​ണ് ഞാ​ൻ' പ്രദർശനത്തിന്

10:13 AM Mar 02, 2018 | Deepika.com
ലോ​ക​സി​നി​മ​യി​ൽ ആ​ദ്യ​മാ​യി ഒ​രു സി​നി​മ​യി​ൽ നാ​യ​ക​ൻ നാ​ൽ​പ്പ​തി​ൽ​പ​രം വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. നവാഗതനായ പി.​ആ​ർ. ഉ​ണ്ണിക്കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ​ആ​രാ​ണ് ഞാ​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് നാ​യ​ക​ൻ നാ​ൽ​പ്പ​തി​ൽ​പ​രം വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ഡോ. ​ജോ​ണ്‍​സ​ണ്‍ ജോ​ർ​ജാ​ണ് ഇ​ത്ര​യും ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് വേ​ഷ​പ്പ​ക​ർ​ച്ച ന​ൽ​കി​യ​ത്.

ലോ​ട്ട​സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഡോ. ​ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ് നി​ർ​മിക്കു​ന്ന ഈ ​ചി​ത്രം മാർച്ച് ഒന്പതിന് ​തിയ​റ്റ​റി​ലെ​ത്തും. ഡാ​ർ​വി​ന്‍റെ പ​രി​ണാ​മ സി​ദ്ധാ​ന്ത​ത്തി​ൽ പ​റ​യു​ന്ന കു​ര​ങ്ങു മു​ത​ൽ, മ​നു​ഷ്യ​നി​ലേ​ക്കും, മ​നു​ഷ്യ​ന്‍റെ വി​കാ​സ​രൂ​പ​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ​ങ്ങ​ളാ​യ ബു​ദ്ധ​നും, കൃ​ഷ്ണ​നും, ക്രി​സ്തു​വും, ഗ​ലീ​ലി​യോ മു​ത​ൽ ലി​യ​നാ​ർ​ഡേ ഡാ​വി​ഞ്ചി​യും , ചാ​ർ​ളി​ചാ​പ്ലി​നും, ചെ​ഗു​വേരയും, ഗാ​ന്ധി​യും, വി​വേ​കാ​ന​ന്ദ​നും, മ​ദ​ർ​തെ​രേ​സ​യും, മൊ​ണാ​ലി​സ​യും, അ​ബ്ദു​ൾ​ക​ലാ​മിനെയുമെല്ലാം ഈ സിനിമയിൽ അവതരിപ്പിക്കുന്നു.

ക​പി​ൽ റോ​യ് കാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ ഗാനങ്ങൾ തയാറാക്കിയിരിക്കുന്നത് വി.കെ. ഷാജിയാണ്. ഗാനങ്ങൾക്ക് ഈണം നൽകുന്നത് വി​നോ​ദ് വേ​ണു. ഡോ. ​ജോ​ണ്‍​സ​ണ്‍ ജോ​ർ​ജ്, മു​ഹ​മ്മ​ദ് നി​ല​ന്പൂ​ർ, രാ​ജീ​വ് ജി, ​ശോ​ഭ​ൻ ദേ​വ്, സ​ലാ​വു​ദി​ൻ, പ്രീ​തി വി​ജ​യ​ൻ, സൂ​ര്യ പ്ര​മോ​ദ്, കു​മാ​രി ആ​ദി​മ എ​ന്നി​വ​രാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.