ആറ്റുകാൽ പൊങ്കാലക്ക് ആളുകൾ ഒത്തുകൂടുന്നത് കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആശങ്ക ഉണ്ടാക്കുന്നതാണെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.
ഒരുപാട് ആളുകൾ ഒത്തുകൂടുന്ന ചടങ്ങാണ്. നിലവിലെ സാഹചര്യത്തിൽ ഇത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഗൗരവമുള്ള വിഷയമായത് കൊണ്ട് തന്നെ സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ഐഎംഎ അറിയിച്ചു.
അതേസമയം, ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മുൻകരുതലെല്ലാം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ശന നിരീക്ഷണം ഉണ്ടാകും.
മെഡിക്കൽ സംഘവും ആരോഗ്യ പ്രവര്‍ത്തകരും എല്ലാം ആറ്റുകാലിൽ സ്ഥിതിഗതികൾ വിലയിരുത്താനുണ്ടാകും. രോഗ ലക്ഷണങ്ങൾ ഉള്ളവര്‍ പൊങ്കാലക്ക് എത്തരുതെന്ന് ആരോഗ്യമന്ത്രിയും അഭ്യര്‍ഥിച്ചിട്ടുണ്ട്.
കൊറോണ: ആറ്റുകാൽ പൊങ്കാലയുടെ കാര്യത്തിൽ ഉത്കണ്ഠയുണ്ടെന്ന് ഐഎംഎ
04:54 PM Mar 08, 2020 | Deepika.com