ഇറ്റലിയിൽനിന്ന് എത്തിയ മൂന്നു പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. ഇവര്‍ സഞ്ചരിച്ച വിമാനത്തില്‍ കേരളത്തിലെത്തിയ എല്ലാ യാത്രക്കാരും ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം 29ന് ഇറ്റലിയിലെ വെനീസിൽനിന്ന് ഖത്തർ എയർവേസിന്റെ ക്യുആർ 126 വിമാനത്തിലാണ് മൂന്നു പേർ ദോഹയിലെത്തിയത്. ഇവിടെനിന്നും ക്യുആർ 514 വിമാനത്തിൽ കൊച്ചിയിലെത്തി. ഈ വിമാനങ്ങളിൽ അന്നേ ദിവസം സഞ്ചരിച്ച മറ്റു യാത്രക്കാർ ഉടൻ പരിശോധനകൾക്ക് വിധേയരാകണമെന്നാണ് നിർദേശം.
കൊറോണ ബാധിതർ സഞ്ചരിച്ചത് രണ്ടു വിമാനത്തിൽ, സഹയാത്രികർ ആരോഗ്യവകുപ്പിനെ സമീപിക്കണം
04:43 PM Mar 08, 2020 | Deepika.com