കൊ​റോ​ണ: ഇ​റ്റ​ലി​യി​ൽ ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന് 1.6 കോ​ടി പേ​ർ​ക്ക് വി​ല​ക്ക്

04:00 PM Mar 08, 2020 | Deepika.com
ചൈ​ന​യി​ൽ​നി​ന്നും ചാ​ടി​പ്പു​റ​പ്പെ​ട്ട കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ഇ​റ്റ​ലി​യേ​യും ചു​റ്റി​വ​രി​യു​ന്നു. രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​ക​യ​റു​ക​യാ​ണ്. വൈ​റ​സ് ഭീ​തി നേ​രി​ടാ​ൻ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ട​ക്ക​ന്‍ ഇ​റ്റ​ലി​യി​ല്‍ 1.6 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് സ​മ്പ​ര്‍​ക്ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ലോ​മ്പാ​ര്‍​ഡി ന​ഗ​രം പൂ​ര്‍​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടി. ഏ​പ്രി​ല്‍ മാ​സം അ​വ​സാ​നം വ​രെ നി​ര്‍​ബ​ന്ധി​ത സ​മ്പ​ര്‍​ക്ക വി​ല​ക്ക് തു​ട​രു​മെ​ന്നാ​ണ് വി​വ​രം.

ഇ​റ്റ​ലി​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 230 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 50 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,200 ൽ​നി​ന്ന് 5,883 ആ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്തു.