കോവിഡ് -19 വൈറസ് ബാധ ചൈനയുടെ കയറ്റുമതി കുത്തനെ ഇടിച്ചു. ഇറക്കുമതിയും കുറഞ്ഞു.
ജനുവരി - ഫെബ്രുവരി മാസങ്ങളിലെ കണക്ക് ഒന്നിച്ചാണ് ഇന്നലെ പുറത്തുവിട്ടത്. വൈറസ് മൂലമാണ് ജനുവരിയിലെ കണക്ക് പരസ്യപ്പെടുത്താൻ വൈകിയത്.
രണ്ടുമാസത്തെ കയറ്റുമതിയിൽ 17.2 ശതമാനം ഇടിവുണ്ടായി. ഡിസംബറിൽ 7.9 ശതമാനം വർധന ഉണ്ടായിരുന്ന സ്ഥാനത്താണിത്. ജനുവരി -ഫെബ്രുവരിയിലെ ഇറക്കുമതി നാലുശതമാനം കുറഞ്ഞു. ഡിസംബറിൽ ഇറക്കുമതി 16.5 ശതമാനം കൂടിയതാണ്.
2009-ലെ ആഗോള മാന്ദ്യകാലത്തെ തകർച്ചയ്ക്കു സമാനമായ തകർച്ചയാണു കയറ്റുമതിയിൽ ഈ മാസങ്ങളിൽ ഉണ്ടായത്.
ചൈനയുടെ കയറ്റുമതി ഇടിഞ്ഞു
03:45 PM Mar 08, 2020 | Deepika.com