സൗദി അറേബ്യയിലേക്കു പ്രവേശിക്കുന്നതിനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ്-19 ബാധിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റാണു വേണ്ടത്. ആദ്യം സൗദിയിൽ എത്തുന്നവർക്കും റീ എൻട്രി വീസയിൽ എത്തുന്നവർക്കും ഇതു ബാധകമാണ്.
സർട്ടിഫിക്കറ്റ് 24 മണിക്കൂറിൽ കൂടുതൽ പഴക്കമുള്ളതാകാൻ പാടില്ല. കോവിഡ് ബാധിച്ച രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഇത്. മെഡിക്കൽ സർട്ടിഫിക്കറ്റ് സൗദി എംബസിയോ കോൺസുലേറ്റുകളോ അംഗീകരിച്ചിട്ടുള്ള ആരോഗ്യകേന്ദ്രങ്ങളിൽനിന്നു മാത്രമേ എടുക്കാവൂ.
യുഎഇ, കുവൈറ്റ്, ബഹ്റിൻ എന്നിവിടങ്ങളിൽനിന്നു റോഡ് മാർഗം സൗദിയിൽ പ്രവേശിക്കുന്നതും താത്കാലികമായി വിലക്കി. അവിടങ്ങളിൽനിന്നു വിമാനത്തിൽ മാത്രമേ പ്രവേശനമനുവദിക്കൂ.
സൗദിയിലേക്കു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം
03:44 PM Mar 08, 2020 | Deepika.com