ഫേസ് മാസ്കുകൾക്കു കൂടുതൽ വില ഈടാക്കുന്ന വ്യാപാരികൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. കൊറോണ പ്രതിരോധത്തിനായി ഡൽഹി വിമാനത്താവളത്തിൽ സജ്ജീകരണങ്ങൾ ഡോ. ഹർഷവർധൻ നേരിട്ട് പരിശോധിച്ചു.
ഇറാനിൽ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മടക്കി അയയ്ക്കാൻ ഇറാൻ ഇന്ന് പ്രത്യേക വിമാന സർവീസ് ആരംഭിക്കും. രണ്ടായിരത്തോളം ഇന്ത്യക്കാർ ഇറാനിൽ കുടുങ്ങിക്കിടക്കുകയാണ്. അതിന് മുൻപായി ഇന്ത്യയിലുള്ള ഇറാൻ പൗരൻമാരെ കൊണ്ടു പോകുന്നതിനായി ഇറാൻ ഒരു കാലിയായ യാത്രാ വിമാനം ഇന്ന് ഇന്ത്യയിലേക്ക് അയയ്ക്കും. ഇറാനിൽ കഴിയുന്ന ഇന്ത്യക്കാർക്കുള്ള അവശ്യ സജ്ജീകരണങ്ങൾ കൊണ്ടു പോകാൻ മറ്റൊരു വിമാനം കൂടി എത്തും.
മുഖാവരണത്തിനു കൂടുതൽ വില ഈടാക്കിയാൽ നടപടി
12:28 PM Mar 07, 2020 | Deepika.com