ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്കൂളുകളെ അഭിനന്ദിച്ച് മേഘാലയ നിയമസഭാംഗം മെയ്റൽബോൺ സയീം.
ഡൽഹിയിലെ അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ പ്രത്യേക നയരൂപവത്കരണം ഡൽഹി സർക്കാർ നടത്തിയെന്നും സംസ്ഥാനത്തെ സ്കൂളുകളിൽ പരിവർത്തനം നടന്നിട്ടുണ്ടെന്നുള്ളത് വ്യക്തമാണെന്നും സയീം പറഞ്ഞു.
സർക്കാർ സ്കൂളുകളുടെ നിലവാരം മെച്ചപ്പെട്ടത് കുട്ടികളുടെ ജീവിതത്തെ ഏതുതരത്തിൽ സ്വാധീനിച്ചുവെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഘാലയയിലും ഈ മാതൃക നടപ്പാക്കാൻ തങ്ങൾ ശ്രമിക്കുമെന്ന് നിയമസഭയിലെ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ കൂടിയായ സയീം അറിയിച്ചു.
ഡൽഹി സ്കൂളുകളെ അഭിനന്ദിച്ച് മേഘാലയ എംഎൽഎ
05:08 PM Jun 07, 2023 | Deepika.com