കൊ​റോ​ണ: ആ​ർ​ബി​എെ സു​സ​ജ്ജ​മെ​ന്ന് ശ​ക്തി​കാ​ന്ത ദാ​സ്

12:13 PM Mar 06, 2020 | Deepika.com
കൊ​​​​റോ​​​​ണ വ്യാ​​​​പ​​​​ന​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​ന്നു രാ​​​​ജ്യ​​​​ത്തു​​​​ണ്ടാ​​​​കാ​​​​വു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ നേ​​​​രി​​​​ടാ​​​​ൻ ആ​​​​ർ​​​​ബി​​​​എെ സു​​​​സ​​​​ജ്ജ​​​​മെ​​​​ന്ന് ആ​​​​ർ​​​​ബി​​​​എെ ഗ​​​​വ​​​​ർ​​​​ണ​​​​ർ ശ​​​​ക്തി​​കാ​​​​ന്ത ദാ​​​​സ്. കൊ​​​​റോ​​​​ണ മൂ​​​​ലം സാ​​​​ന്പ​​​​ത്തി​​​​ക​​​​രം​​​​ഗ​​​​ത്തു​​​​ണ്ടാ​​​​കാ​​​​വു​​​​ന്ന പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ നി​​​​ർ​​​​ണ​​​​യി​​​​ച്ച് ഉ​​​​ചി​​​​ത​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കൊ​​​​റോ​​​​ണ പ്ര​​​​തി​​​​സ​​​​ന്ധി​​​​നേ​​​​രി​​​​ടാ​​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ കേ​​​​ന്ദ്ര​​​​ബാ​​​​ങ്കാ​​​​യ ഫെ​​​​ഡ​​​​റ​​​​ൽ റി​​​​സ​​​​ർ​​​​വ് ബോ​​​​ർ​​​​ഡ് (ഫെ​​​​ഡ്) അ​​​​ടി​​​​സ്ഥാ​​​​ന പ​​​​ലി​​​​ശ​​ നി​​​​ര​​​​ക്കി​​​​ൽ അ​​​​ര ശ​​​​ത​​​​മാ​​​​നം കു​​​റ​​​വ് വ​​​രു​​​ത്തി​​​യി​​​രു​​​ന്നു. ഫെ​​​​ഡ്പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് കു​​​​റ​​​​ച്ച​​​​തു മാ​​​​തൃ​​​​ക​​​​യാ​​​​ക്കി ആ​​​ർ​​​ബി​​​ഐ​​​യും പ​​​​ലി​​​​ശ കു​​​​റ​​​​യ്ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ക്കു​​​​മെ​​​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്​. ഏ​​​പ്രി​​​ൽ മൂ​​​ന്നി​​​നു ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന പ​​​ണ​​​ന​​​യ ക​​​മ്മി​​​റ്റി​​​യി​​​ലാ​​​കും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.