രാജ്യത്ത് കൊറോണ വൈറസ് അതിവേഗം പടരുന്ന പശ്ചാത്തലത്തിൽ വിദേശ വിനോദസഞ്ചാരികൾക്ക് അനുവദിച്ചിരുന്ന ഇന്നർ ലൈൻ പെർമിറ്റ് (ഐഎൽപി) സിക്കിം സർക്കാർ റദ്ദാക്കി. ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കി.
ഭൂട്ടാനിൽനിന്നു വരുന്നവർക്കും നാഥുല ചുരം കാണാനെത്തുന്നവർക്കും നിയമം ബാധകമാണ്. കിഴക്കൻ സിക്കിമിൽ ഇന്ത്യ-ചൈന അതിർത്തി പങ്കിടുന്ന നാഥുല ചുരം സമുദ്രനിരപ്പിൽനിന്ന് 14,000 അടി ഉയരെയുള്ള, സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രമാണ്.
കൊറോണ ഭീതി: വിദേശ പൗരന്മാർക്ക് സിക്കിം സർക്കാർ ഇന്നർ ലൈൻ പെർമിറ്റ് റദ്ദാക്കി
11:54 AM Mar 06, 2020 | Deepika.com