ഓഹരികൾ ചാഞ്ചാടി

12:24 PM Mar 05, 2020 | Deepika.com
ഓ​ഹ​രി​ക​ന്പോ​ള​ങ്ങ​ൾ വ​ല്ലാ​ത്ത ചാ​ഞ്ചാ​ട്ട​ത്തി​ലാ​യ ദി​വ​സ​മാ​ണ് ഇ​ന്ന​ലെ. അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് പ​ലി​ശ​നി​ര​ക്ക് കു​റ​ച്ച​തി​നു​ശേ​ഷ​വും യു​എ​സ് ഓ​ഹ​രി​ക​ൾ കു​ത്ത​നെ ഇ​ടി​ഞ്ഞ​തി​ന്‍റെ അ​ന്പ​ര​പ്പി​ലാ​ണു വി​പ​ണി തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് വി​പ​ണി സ്ഥി​ര​ത കൈ​വ​രി​ക്കു​ന്നു എ​ന്നു തോ​ന്നി​യ​പ്പോ​ഴേ​ക്ക് കോ​വി​ഡ്-19 വൈ​റ​സ് പ​ട​രു​ന്ന​തി​ന്‍റെ ഭീ​തി​യും ആ​ശ​ങ്ക​യു​മാ​യി.

മേ​ലോ​ട്ടും കീ​ഴോ​ട്ടു​മാ​യി 945 പോ​യി​ന്‍റ് ചാ​ഞ്ചാ​ടി​യ​ശേ​ഷം സെ​ൻ​സെ​ക്സ് 214.22 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ൽ 38,409.48 ൽ ​ക്ലോ​സ് ചെ​യ്തു. 52.3 പോ​യി​ന്‍റ് താ​ണ നി​ഫ്റ്റി 11,251-ൽ ​ക്ലോ​സ് ചെ​യ്തു.

ഇ​ന്ത്യ​ൻ രൂ​പ​യും ഇ​ന്ന​ലെ വ​ല്ലാ​തെ ചാ​ഞ്ചാ​ടി. ഡോ​ള​റി​ന് ഒ​രി​ട​യ്ക്ക് 72.9 രൂ​പ​യാ​യി. പി​ന്നീ​ട് 73.64 രൂ​പ​യി​ലേ​ക്കു ഡോ​ള​ർ ക​യ​റി. ഒ​ടു​വി​ൽ 73.19-ൽ ​ഡോ​ള​ർ ക്ലോ​സ് ചെ​യ്തു.

കോ​വി​ഡ്-19 ന്‍റെ വ്യാ​പ​നം ചൈ​ന​യി​ൽ കു​റ​യു​ന്ന​താ​യാ​ണു ക​ണ​ക്കു​ക​ൾ. അ​വി​ടെ മ​ര​ണ​ങ്ങ​ളും കു​റ​ഞ്ഞു. എ​ന്നാ​ൽ ദ​ക്ഷി​ണ​കൊ​റി​യ, ഇ​റാ​ൻ, ഇ​റ്റ​ലി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ ഒ​ട്ടും ശ​മ​ന​മി​ല്ലാ​തെ വ്യാ​പി​ക്കു​ക​യാ​ണ്.

ഇ​ന്ത്യ​യി​ലും രോ​ഗ​ബാ​ധ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യി. ഇ​ത് ഇ​ന്ത്യ​യി​ല​ട​ക്കം വ​ള​ർ​ച്ച​യെ ബാ​ധി​ക്കു​മെ​ന്നു തീ​ർ​ച്ച​യാ​ണ്. എ​ന്നാ​ൽ ഓ​ഹ​രി​ക​ന്പോ​ള​ങ്ങ​ൾ അ​തേ​ച്ചൊ​ല്ലി അ​ത്ര ആ​കു​ല​പ്പെ​ടു​ന്ന​താ​യി കാ​ണു​ന്നി​ല്ല.

2019-ലേ​ക്കാ​ൾ മോ​ശ​മാ​കും 2020 ലെ ​വ​ള​ർ​ച്ച​യെ​ന്ന് ഐ​എം​എ​ഫ് മേ​ധാ​വി ക്രി​സ്റ്റ​ലീ​ന ജോ​ർ​ജി​യേ​വ ഇ​ന്ന​ലെ പ​റ​ഞ്ഞു. 92,000 ലേ​റെ പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ 50,000 ലേ​റെ​പ്പേ​ർ രോ​ഗ​മു​ക്ത​രാ​യി. 39,000 പേ​ർ ഇ​പ്പോ​ൾ രോ​ഗി​ക​ളാ​യി ഉ​ണ്ട്. 3200 പേ​ർ മ​രി​ച്ചു.