ഹോളി ആഘോഷം ഒഴിവാക്കി രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും

12:17 PM Mar 05, 2020 | Deepika.com
കൊ​വി​ഡ്-19 ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു പി​ടി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹോ​ളി ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി രാഷ്‌ട്രപ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും. ജാ​ഗ്ര​ത​യും സു​ര​ക്ഷ​യും മു​ൻ​ക​രു​ത​ലും ക​ണ​ക്കി​ലെ​ടു​ത്ത് രാഷ്‌ട്രപ​തി​ഭ​വ​നി​ൽ ഇ​ത്ത​വ​ണ പ​ര​ന്പ​രാ​ഗ​ത ഹോ​ളി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് രാഷ്‌ട്രപ​തി​ രാം​നാ​ഥ് കോ​വി​ന്ദ് വ്യ​ക്ത​മാ​ക്കി.

ലോ​ക​മെ​ന്പാ​ടു​മു​ള്ള വി​ദ​ഗ്ധ​ർ വ​ലി​യ കൂ​ടി​ച്ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ഉ​പ​ദേ​ശി​ക്കു​ന്ന​ത്. അ​തി​ൽ ഇ​ത്ത​വ​ണ ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ൽ വ്യ​ക്ത​മാ​ക്കി.

കൊ​റോ​ണ വൈ​റ​സ് രാ​ജ്യ​ത്ത് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹോ​ളി ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ബി​ജെ​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജെ ​പി ന​ഡ്ഡ നി​ർ​ദേ​ശി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷന്മാ​ർ​ക്ക് അ​ദ്ദേ​ഹം ഇ​തു സം​ബ​ന്ധി​ച്ച ക​ത്ത് ന​ൽ​കി. ഇ​ത്ത​വ​ണ ഹോ​ളി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.