ഗുഡ്‌ഗാവിലും ഹൈദരാബാദിലും കോവിഡ്-19

12:15 PM Mar 05, 2020 | Deepika.com
ഡ​ൽ​ഹി​ക്ക​ടു​ത്തു ഗു​ഡ്ഗാ​വി​ലും ഹൈ​ദ​രാ​ബാ​ദി​ലും കൂ​ടു​ത​ൽ പേ​ർ​ക്കു വൈ​റ​സ് ബാ​ധ.​ഇ​തു കോ​വി​ഡ്-19​ആ​ണോ എ​ന്ന​തു സ്ഥി​രീ​ക​രി​ക്കാ​ൻ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു. ടെ​ക് ക​ന്പ​നി​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്കാ​ണു വൈ​റ​സ് ബാ​ധ.പേ​ടി​എ​മ്മി​ന്‍റെ ഗു​ഡ്ഗാ​വ് ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നു വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഓ​ഫീ​സ് അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി ക​ന്പ​നി അ​റി​യി​ച്ചു. ഇ​റ്റ​ലി​യി​ൽ പോ​യി വ​ന്ന​യാ​ൾ​ക്കാ​ണ് വൈ​റ​സ്. ക​ന്പ​നി ജീ​വ​ന​ക്കാ​രോ​ടു വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യാ​ൻ നി​ർ​ദേ​ശി​ച്ചു.

ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു ടെ​ക് ക​ന്പ​നി ര​ണ്ട് ഓ​ഫീ​സു​ക​ളി​ലെ ഓ​രോ​രു​ത്ത​രി​ൽ വൈ​റ​സ് ബാ​ധ പ്ര​ഥ​മ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കു സാ​ന്പി​ൾ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ട് ഓ​ഫീ​സു​ക​ളും അ​ട​ച്ച് അ​ണു വി​മു​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്താ​ൽ മ​തി എ​ന്നു നി​ർ​ദേ​ശി​ച്ചു. വൈ​റ​സ് ബാ​ധി​ച്ച ഒ​രാ​ൾ ഇ​റ്റ​ലി​യി​ൽ പോ​യി​രു​ന്നു. മ​റ്റെ​യാ​ൾ ദു​ബാ​യി​യി​ൽ നി​ന്നു രോ​ഗ​വു​മാ​യി വ​ന്ന​യാ​ളോ​ടു ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

ഹൈ​ദ​രാ​ബാ​ദി​ലെ വീ​ട്ടി​ലേ​ക്കു പോ​യ വൈ​റ​സ് ബാ​ധി​ത​ന്‍റെ ഒ​പ്പം ബം​ഗ​ളൂ​രു​വി​ലെ മു​റി പ​ങ്കി​ട്ടി​രു​ന്ന യു​വാ​വി​നെ രോ​ഗ​ബാ​ധ സം​ശ​യി​ച്ച് ഐ​സൊ​ലേ​റ്റ് ചെ​യ്തു. കൊ​റി​യ​യി​ൽ പോ​യി വ​ന്ന ഒ​രു ഹൈ​ദ​രാ​ബാ​ദു​കാ​ര​ൻ എ​ൻ​ജി​നി​യ​ർ ചു​മ​യും ജ​ല​ദോ​ഷ​വു​മാ​യി കാ​ക്കി​ന​ട​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ്.