മാന്ദ്യം വരാം: ഒഇസിഡി

12:58 PM Mar 04, 2020 | Deepika.com
കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ നീ​ണ്ടു​നി​ന്നാ​ൽ ആ​ഗോ​ള സാ​ന്പ​ത്തി​കമാ​ന്ദ്യം വ​രു​മെ​ന്നു മു​ന്ന​റി​യി​പ്പ്. ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഇ​ക്ക​ണോ​മി​ക് കോ-​ഓ​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് (ഒ​ഇ​സി​ഡി) ആ​ണ് ഒ​രു പ്ര​ത്യേ​ക റി​പ്പോ​ർ​ട്ടി​ൽ ഈ ​മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്.

കോ​വി​ഡ്-19 നീ​ണ്ടു​നി​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ ത്രൈ​മാ​സ​ത്തി​ൽ ലോ​ക സ​ന്പ​ദ്ഘ​ട​ന ചു​രു​ങ്ങും. 2008-09 ലെ ​ആ​ഗോ​ള സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​കും ഇ​ങ്ങ​നെ​യൊ​രു മാ​ന്ദ്യം. ഈ ​ത്രൈ​മാ​സം​കൊ​ണ്ടു പ്ര​ശ്ന തീ​ർ​ന്നാ​ൽ 2020ലെ ​ലോ​ക​വ​ള​ർ​ച്ച 2.4 ശ​ത​മാ​ന​മാ​യി​രി​ക്കും. നേ​ര​ത്തേ പ്ര​തീ​ക്ഷി​ച്ച 2.9 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് അ​ര ശ​ത​മാ​നം കു​റ​വ്. പ​ക്ഷേ, രോ​ഗ​ബാ​ധ നീ​ണ്ടു​നി​ന്നാ​ൽ വ​ള​ർ​ച്ച ഒ​ന്ന​ര​ ശ​ത​മാ​ന​മാ​യി ചു​രു​ങ്ങു​മെ​ന്ന് ഒ​ഇ​സി​ഡി ക​ണ​ക്കാ​ക്കു​ന്നു.
ചൈ​ന​യി​ലെ ഉ​ത്പാ​ദ​നം കു​റ​യു​ന്ന​ത് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ മാ​ത്ര​മ​ല്ല പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന വ്യ​വ​സാ​യ മേ​ഖ​ല വ​ള​രെ വ​ലു​താ​ണ്.

മു​ൻ​കാ​ല​ത്തെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പോ​ലെ​യ​ല്ല കോ​വി​ഡ്-19 എ​ന്ന് ഒ​ഇ​സി​ഡി ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്ന​ത്തേ​തി​ൽ​നി​ന്നു സാ​ഹ​ച​ര്യ​വും മാ​റി​യി​രി​ക്കു​ന്നു. ചൈ​ന ഇ​ന്നു ലോ​ക സ​ന്പ​ദ്ഘ​ട​ന​യു​ടെ ആ​റി​ലൊ​ന്നു വ​ലു​പ്പ​മു​ള്ള രാ​ജ്യ​മാ​ണ്. ചൈ​നീ​സ് ജി​ഡി​പി ലോ​ക​ജി​ഡി​പി​യു​ടെ 16 ശ​ത​മാ​ന​ത്തി​ലേ​റെ വ​രു​ന്നു. വ്യ​ാവ​സാ​യി​ക അ​സം​സ്കൃ​ത പ​ദാ​ർ​ഥ​ങ്ങ​ൾ മു​ത​ൽ സേ​വ​ന​ങ്ങ​ളി​ൽ വ​രെ ചൈ​നീ​സ് പ​ങ്കാ​ളി​ത്തം നി​ർ​ണാ​യ​ക​മാ​ണ്. ചൈ​ന​യി​ലെ ഉ​ത്പാ​ദ​ന ന​ഷ്ടം ലോ​ക​ത്തെ മു​ഴു​വ​ൻ ബാ​ധി​ക്കും.

ചൈ​ന​യി​ൽ​നി​ന്നു മ​റ്റു​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു രോ​ഗം പ​ട​ർ​ന്ന​തോ​ടെ തു​ട​ർ ആ​ഘാ​ത​ഭീ​ഷ​ണി​യും വ​ലു​താ​യി​രി​ക്കു​ന്നു​വെ​ന്ന് ഒ​ഇ​സി​ഡി ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് ലോ​റ​ൻ​സ് ബൂ​ൺ പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ പ്ര​മു​ഖ സ​ന്പ​ന്ന​രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഒ​ഇ​സി​ഡി. ആ ​സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് സാ​ന്പ​ത്തി​ക ച​ല​ന​ങ്ങ​ൾ സ​ശ്ര​ദ്ധം നി​രീ​ക്ഷി​ച്ച് സ​ർ​ക്കാ​രു​ക​ൾ​ക്ക് ഉ​പ​ദേ​ശം ന​ൽ​കു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.