വളർച്ച കുറയും: ഫിച്ച്

12:53 PM Mar 04, 2020 | Deepika.com
കോ​വി​ഡ് 19 പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​വും അ​ടു​ത്ത​ വ​ർ​ഷ​വും ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​യു​മെ​ന്നു ഫി​ച്ച് സൊ​ലൂ​ഷ​ൻ​സ്. ആ​വ​ശ്യം കു​റ​യു​ന്ന​തും ഘ​ട​കപ​ദാ​ർ​ഥ​ങ്ങ​ളു​ടെ ല​ഭ്യ​ത ത​ട​സ​പ്പെ​ടു​ന്ന​തും മൂ​ലം വ്യ​വ​സാ​യോത്പാ​ദ​നം കു​റ​യു​മെ​ന്നും ഫി​ച്ച് ക​രു​തു​ന്നു.

ഈ ​മാ​സം അ​വ​സാ​നി​ക്കു​ന്ന 2019-20 സാ​ന്പ​ത്തി​ക​വ​ർ​ഷം വ​ള​ർ​ച്ച 4.9 ശ​ത​മാ​ന​മാ​കു​മെ​ന്ന് റേ​റ്റിം​ഗ് ഏ​ജ​ൻ​സി​യാ​യ ഫി​ച്ച് പ്ര​വ​ചി​ച്ചു. നേ​ര​ത്തേ 5.1 ശ​ത​മാ​ന​മാ​യി​രു​ന്നു പ്ര​വ​ച​നം. അ​ടു​ത്ത സാ​ന്പ​ത്തി​ക​വ​ർ​ഷം 5.4 ശ​ത​മാ​ന​മേ ഫി​ച്ച് പ്ര​തീ​ക്ഷി​ക്കു​ന്നു​ള്ളൂ. നേ​ര​ത്തേ 5.9 ശ​ത​മാ​നം പ​റ​ഞ്ഞി​രു​ന്ന​താ​ണ്.

ഫി​ച്ചി​ന്‍റെ വി​ല​യി​രു​ത്ത​ൽ ശ​രി​യാ​യാ​ൽ ജ​നു​വ​രി-​മാ​ർ​ച്ചി​ലെ ജി​ഡി​പി വ​ള​ർ​ച്ച വ​ള​രെ കു​റ​വാ​യി​രി​ക്കും. ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സ് (എ​ൻ​എ​സ്ഒ) ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ട ക​ണ​ക്ക​നു​സ​രി​ച്ച് ഏ​പ്രി​ൽ-​ഡി​സം​ബ​റി​ൽ ഇ​ന്ത്യ 5.1 ശ​ത​മാ​നം വ​ള​ർ​ന്നു. വാ​ർ​ഷി​ക​വ​ള​ർ​ച്ച അ​ഞ്ചു​ശ​ത​മാ​ന​മാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഫി​ച്ചി​ന്‍റെ നി​ഗ​മ​നം ശ​രി​യാ​കു​ന്നെ​ങ്കി​ൽ ജ​നു​വ​രി-​മാ​ർ​ച്ചി​ലെ വ​ള​ർ​ച്ച 4.1 ശ​ത​മാ​ന​മേ വ​രൂ. ഒ​ക്ടോ​ബ​ർ-​ഡി​സം​ബ​റി​ലെ 4.7 ശ​ത​മാ​ന​ത്തേ​ക്കാ​ൾ വ​ള​രെ കു​റ​വാ​കും അ​ത്.

ചൈ​ന​യി​ൽ​നി​ന്നു ഘ​ട​ക​ങ്ങ​ൾ കി​ട്ടാ​തെ വ​രു​ന്ന​തു​മൂ​ലം വാ​ഹ​ന-​ഇ​ല​ക‌്ട്രോ​ണി​ക് ഉ​ത്പാ​ദ​ന​വും കു​റ​യും. 2020-21 ന്‍റെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ കോ​വി​ഡ്-19 രോ​ഗ​ബാ​ധ നി​യ​ന്ത്ര​ണാ​ധീ​ന​മാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ടു​ത്ത​വ​ർ​ഷ​ത്തെ വ​ള​ർ​ച്ച മെ​ച്ച​പ്പെ​ടു​മെ​ന്ന പ്ര​വ​ച​നം ഫി​ച്ച് ന​ട​ത്തി​യ​ത്.