70 രാജ്യങ്ങളിൽ കൊറോണ, യുഎസിൽ ആറു മരണം

12:36 PM Mar 04, 2020 | Deepika.com
ചൈ​​ന​​യി​​ൽ കൊ​​റോ​​ണ​​യു​​ടെ വ്യാ​​പ​​ന​​ത്തി​​ൽ നേ​​രി​​യ കു​​റ​​വു​​ണ്ടാ​​യ​​പ്പോ​​ൾ മ​​റ്റു രാ​​ജ്യ​​ങ്ങ​​ളി​​ൽ വൈ​​റ​​സ് രോ​​ഗം ശ​​ക്തി​​പ്പെ​​ടു​​ക​​യാ​​ണ്. അ​​മേ​​രി​​ക്ക​​യി​​ൽ ഇ​​തി​​ന​​കം ആ​​റു പേ​​ർ മ​​രി​​ച്ചു.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ മ​​ര​​ണം 3100 ആ​​യെ​​ന്നും രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം 90,000 ക​​ട​​ന്നെ​​ന്നും ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന അ​​റി​​യി​​ച്ചു. ചൈ​​ന​​യി​​ൽ ഇ​​തി​​ന​​കം മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 2943 ആ​​യെ​​ങ്കി​​ലും പു​​തി​​യ രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം മ​​റ്റു രാ​​ജ്യ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ചു കു​​റ​​യു​​ക​​യാ​​ണ്. ചൈ​​ന​​യി​​ൽ ഇ​​ന്ന​​ലെ പു​​തു​​താ​​യി രോ​​ഗം റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത് 125 പേ​​ർ​​ക്കു മാ​​ത്ര​​മാ​​ണ്.

യു​​എ​​സി​​ൽ ഫ്ലോ​​റി​​ഡ​​യി​​ലും വാ​​ഷിം​​ഗ്ട​​ൺ സ്റ്റേ​​റ്റി​​ലും അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ചു. യു​​എ​​സി​​ൽ രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം നൂ​​റു ക​​ട​​ന്നു. ക​​ലി​​ഫോ​​ർ​​ണി​​യ​​യും വാ​​ഷിം​​ഗ്ട​​ണും ഉ​​ൾ​​പ്പെ​​ടെ 12 സ്റ്റേ​​റ്റു​​ക​​ളി​​ൽ രോ​​ഗ​​ബാ​​ധ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്.

ഈ​​യാ​​ഴ്ച ത​​ന്നെ പ​​ത്തു​​ല​​ക്ഷം പേ​​ർ​​ക്ക് കൊ​​റോ​​ണ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​ൻ എ​​ഫ്ഡി​​എ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.

സീമ വർമയ്ക്കു ചുമതല

വൈ​​റ്റ് ഹൗ​​സ് കൊ​​റോ​​ണ ടാ​​സ്ക് ഫോ​​ഴ്സ് മേ​​ധാ​​വി​​യാ​​യി ഇ​​ന്ത്യ​​ൻ ​​വം​​ശ​​ജ സീ​​മാ വ​​ർ​​മ​​യെ നി​​യ​​മി​​ച്ചു.​​ദേ​​ശീ​​യ ആ​​രോ​​ഗ്യ ന​​യ ക​​ൺ​​സ​​ൽ​​ട്ടിം​​ഗ് ക​​ന്പ​​നി മേ​​ധാ​​വി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.


25 എംപിമാർക്ക് ഇറാനിൽ രോഗം

ഇ​​തി​​നി​​ടെ ഇ​​റാ​​നി​​ൽ രോ​​ഗം അ​​തി​​വേ​​ഗം പ​​ട​​രു​​ക​​യാ​​ണ്. 77 പേ​​ർ മ​​രി​​ച്ചു. 25 എം​​പി​​മാ​​ർ​​ക്ക് രോഗ​​ബാ​​ധ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. മൊ​​ത്തം രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം ര​​ണ്ടാ​​യി​​ര​​ത്തി​​ല​​ധി​​ക​​മാ​​ണ്.
മൂ​ന്നു​ല​ക്ഷം വ​രു​ന്ന സൈ​ന്യ​ത്തോ​ട് കൊ​റോ​ണ​രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സ​ഹാ​യി​ക്കാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് അ​യ​ത്തൊ​ള്ളാ അ​ലി ഖ​മ​ന​യ് നി​ർ​ദേ​ശി​ച്ചു. ഖ​മ​ന​യ്‌​യെ ഉ​പ​ദേ​ശി​ക്കു​ന്ന എ​ക്സ്പീ​ഡി​യ​ൻ​സി കൗ​ൺ​സി​ൽ അം​ഗം മു​ഹ​മ്മ​ദ് മി​ർ​മു​ഹ​മ്മ​ദാ​ദി ക​ഴി​ഞ്ഞ​ദി​വ​സം കൊ​റോ​ണ ബാ​ധി​ച്ചു മ​രി​ച്ചു. ആ​രോ​ഗ്യ​മ​ന്ത്രി​യും വൈ​സ് പ്ര​സി​ഡ​ന്‍റും ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​താ​നും ഉ​ന്ന​ത​നേ​താ​ക്ക​ളും കൊ​റോ​ണ​യ്ക്ക് ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ലെ വി​ദ​ഗ്ധ അം​ഗം ഇ​റാ​നി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു. കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് 54,000 ത​ട​വു​കാ​രെ ഇ​റാ​ൻ വി​ട്ട​യ​ച്ചു.
ബ്രി​ട്ട​നി​ൽ കൊ​റോ​ണ​യെ നേ​രി​ടാ​ൻ ക​ർ​മ​പ​ദ്ധ​തി​ക്കു രൂ​പം ന​ൽ​കി. ആ​വ​ശ്യ​മെ​ങ്കി​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടാ​നും പൊ​തു​പ​രി​പാ​ടി​ക​ൾ കു​റ​യ്ക്കാ​നും ന​ട​പ​ടി എ​ടു​ക്കും.​ഇ​ന്ന​ലെ​വ​രെ 40 പേ​ർ​ക്കു രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തു.