കോവിഡ് -19: പ​രി​ഭ്രാ​ന്ത​രാ​കേണ്ട​: പ്ര​ധാ​ന​മ​ന്ത്രി

12:29 PM Mar 04, 2020 | Deepika.com
കൊ​റോ​ണ​യു​ടെ പേ​രി​ൽ ആ​രും പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ടെ​ന്നും ഒ​ത്തൊ​രു​മി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും സ്വ​യ ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ആ​രോ​ഗ്യ​മ​ന്ത്രി അ​ട​ക്കം സ​ത്യേ​ന്ദ​ർ ജെ​യി​ൻ അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. വൈ​റ​സ് ബാ​ധ​യെ​ക്കു​റി​ച്ചു പ​രി​ഭ്രാ​ന്തി പ​ര​ത്ത​രു​തെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും നി​ർ​ദേ​ശി​ച്ചു.

രോഗം സ്ഥിരീകരിച്ചത് ഇറ്റലിയിൽനിന്നു മടങ്ങിവന്നയാൾക്ക്

ഡ​ൽ​ഹി​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചത് ഇ​റ്റ​ലി​യി​ൽ പോ​യി മ​ട​ങ്ങി വ​ന്ന​യാ​ൾക്ക്.

ഇ​യാ​ൾ വ​ന്ന വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രോ​ട് അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ 14 ദി​വ​സം ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് എ​യ​ർ ഇ​ന്ത്യ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ ഹ​യാ​ത്ത് റീ​ജ​ൻ​സി ഹോ​ട്ട​ലി​ലെ ലാ ​പി​യാ​സ റെ​സ്റ്റോ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി 28ന് ​ഇ​യാ​ൾ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന സ​മ​യ​ത്ത് റെ​സ്റ്ററ​ന്‍റി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും ഒ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​വ​രെ​യും നി​രീ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ 14 ദി​വ​സ​ത്തേ​ക്കു മാ​റ്റി താ​മ​സി​പ്പി​ക്കും.

നാലു രാജ്യക്കാരുടെ വീസ റദ്ദാക്കി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തു വീ​​​​ണ്ടും കോ​​​​വി​​​​ഡ്-19 സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​റ്റ​​​​ലി, ഇ​​​​റാ​​​​ൻ, ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ, ജ​​​​പ്പാ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​ർ​​​​ക്ക് മാ​​​​ർ​​​​ച്ച് മൂ​​​​ന്നി​​​​നു മു​​​​ന്പ് ന​​​​ൽ​​​​കി​​​​യ റെ​​​​ഗു​​​​ല​​​​ർ വീ​​​​സ/​​​​ഇ-​​​​വീ​​​​സ എ​​​​ന്നി​​​​വ റ​​​​ദ്ദാ​​​​ക്കി കേ​​​​ന്ദ്ര ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പു​​​തി​​​യ യാ​​​​ത്രാ നി​​​​ർ​​​​ദേ​​​​ശം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.

വീ​​​​സ ല​​​​ഭി​​​​ച്ച​​​​വ​​​​ർ നി​​​​ർ​​​​ദേ​​​​ശം ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് രാ​​​​ജ്യ​​​​ത്തു പ്ര​​​​വേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ റ​​​​ദ്ദാ​​​​ക്കി​​​​ല്ല. കോ​​​​വി​​​​ഡ്-19 ലോ​​​​ക​​​​ത്തു പ​​​​ട​​​​ർ​​​​ന്നു പി​​​​ടി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് നി​​​​ല​​​​വി​​​​ലെ യാ​​​​ത്രാനി​​​​ർ​​​​ദേ​​​​ശം റ​​​​ദ്ദാ​​​​ക്കി പു​​​​തി​​​​യ​​​​തു പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ എ​​​​ത്താ​​​​ത്ത ജ​​​​പ്പാ​​​​ൻ, ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്കു മാ​​​​ർ​​​​ച്ച് മൂ​​​​ന്നി​​​​നോ മു​​​​ന്പോ ന​​​​ൽ​​​​കി​​​​യ വീ​​​​സ ഓ​​​​ൺ അ​​​​റൈ​​​​വ​​​​ലും റ​​​​ദ്ദാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് യാ​​​​ത്ര ചെ​​​​യ്യേ​​​​ണ്ട​​​​വ​​​​ർ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി​​​​യെ​​​​യോ കോ​​​​ൺ​​​​സ​​​​ലേ​​​​റ്റി​​​​നെ​​​​യോ സ​​​​മീ​​​​പി​​​​ച്ച് പു​​​​തി​​​​യ വീ​​​​സ​​​​യ്ക്ക് അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്. ചൈ​​​​നീ​​​​സ് പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് ഫെ​​​​ബ്രു​​​​വ​​​​രി അ​​​​ഞ്ചി​​​​നോ മു​​​​ന്പോ ന​​​​ൽ​​​​കി​​​​യ വീ​​​​സ നേ​​​​ര​​​​ത്തെ റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ഫെ​​​​ബ്രു​​​​വ​​​​രി ഒ​​​​ന്നി​​​​നോ ശേ​​​​ഷ​​​​മോ ചൈ​​​​ന, ഇ​​​​റാ​​​​ൻ, ഇ​​​​റ്റ​​​​ലി, ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ, ജ​​​​പ്പാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച വി​​​​ദേ​​​​ശി​​​​ക​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെ പ്ര​​​​വേ​​​​ശി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​വ​​​​ർ​​​​ക്ക് ന​​​​ൽ​​​​കി​​​​യ റെ​​​​ഗു​​​​ല​​​​ർ വീ​​​​സ/​​​​ഇ-​​​​വീ​​​​സ എ​​​​ന്നി​​​​വ​​​​യും റ​​​​ദ്ദാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

മു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​ഞ്ഞ രാ​​​​ജ്യ​​​​ത്തെ ന​​​​യ​​​​ത​​​​ന്ത്ര​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, യു​​​​എ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, മ​​​​റ്റ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, ഒ​​​​സി​​​​ഐ കാ​​​​ർ​​​​ഡ് ഉ​​​​ള്ള​​​​വ​​​​ർ, വി​​​​മാ​​​​ന​​​​സ​​​​ർ​​​​വീ​​​​സ് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഇ​​​​ള​​​​വ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ഇ​​​​വ​​​​ർ വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും വി​​​​ധേ​​​​യ​​​​രാ​​​​ക​​​​ണം.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ത്തു​​​​ന്ന​​​​വ​​​​ർ യാ​​​​ത്ര​​​​വി​​​​വ​​​​രം സം​​​​ബ​​​​ന്ധി​​​​ച്ച് (വി​​​​ലാ​​​​സ​​​​വും ഫോ​​​​ൺ​​​​ന​​​​ന്പ​​​​റും സ​​​​ഹി​​​​തം) ഇ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ ഉ​​​​ദ്യോ​​​​സ്ഥ​​​​ർ, ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ൽ​​​​ക​​​​ണം. ചൈ​​​​ന, ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ, ജ​​​​പ്പാ​​​​ൻ, ഇ​​​​റ്റ​​​​ലി, ഹോ​​​​ങ്കോം​​​​ഗ്, മ​​​​ക്കാ​​​​വു, വി​​​​യ​​​​റ്റ്നാം, മ​​​​ലേ​​​​ഷ്യ, ഇ​​​​ന്ത്യോ​​​​നേ​​​​ഷ്യ, നേ​​​​പ്പാ​​​​ൾ, ത​​​​യ്‌​​​​ല​​​​ൻ​​​​ഡ്, സിം​​​​ഗ​​​​പ്പൂ​​​​ർ, താ​​​​യ്‌​​​​വാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് നേ​​​​രി​​​​ട്ടോ അ​​​​ല്ലാ​​​​തെ​​​​യോ എ​​​​ത്തു​​​​ന്ന​​​​വ​​​​ർ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​രാ​​​​ക​​​​ണം.

ചൈ​​​​ന, ഇ​​​​റാ​​​​ൻ, ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ, ഇ​​​​റ്റ​​​​ലി എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും കോ​​​​വി​​​​ഡ്-19 രോ​​​​ഗം ബാ​​​​ധി​​​​ച്ച മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ഉ​​​​ള്ള യാ​​​​ത്ര ഇ​​​​ന്ത്യ​​​​ൻ പൗ​​​​ര​​​​ന്മാ​​​​ർ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്.
ഇ​​​​ന്ന​​​​ലെ രാ​​​ജ്യ​​​ത്ത് ആ​​​​റു പേ​​​​രു​​​​ടെ സാ​​​​ന്പി​​​​ളു​​​​ക​​​​ളി​​​​ൽ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സ് സ്ഥി​​​​രീ​​​​കരിച്ചി​​​​ട്ടു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച ഡ​​​​ൽ​​​​ഹി സ്വ​​​​ദേ​​​​ശി​​​​യു​​​​മാ​​​​യി അ​​​​ടു​​​​പ്പ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ് ഇ​​​​വ​​​​രെ​​​​ന്നും ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​ഞ്ഞു.