ഡൽഹിയിൽ കോവിഡ് ഭീതി

12:23 PM Mar 04, 2020 | Deepika.com
ഒ​രു വി​ദേ​ശി ഉ​ൾ​പ്പെടെ മൂ​ന്നു പേ​ർ​ക്ക് കോവിഡ് -19 (കൊ​റോ​ണ വൈ​റ​സ് ബാ​ധ) സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ജ്യം ക​ർ​ശ​ന ജാ​ഗ്ര​ത​യി​ൽ. ആ​രും പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തുനി​ന്നു​ള്ള പാ​ര​സെ​റ്റാ​മോ​ൾ ഉ​ൾ​പ്പെടെ അ​വ​ശ്യമ​രു​ന്നു​ക​ളു​ടെ ക​യ​റ്റു​മ​തി കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യം നി​ർ​ത്ത​ലാ​ക്കി. ആ​ഗ്ര​യി​ൽ വൈ​റ​സ് ബാ​ധ സം​ശ​യി​ക്കു​ന്ന ആ​റു പേ​രെ ഡ​ൽ​ഹി സ​ഫ്ദ​ർ ജം​ഗ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സ്ഥി​തി​ഗ​തി​ക​ൾ വി​ലി​യി​രു​ത്താ​ൻ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​ത​ത​ല സ​മി​തി ഇ​ന്നു യോ​ഗം ചേ​രും. അ​ടു​ത്ത​യി​ടെ വി​ദേ​ശ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു നോ​യി​ഡ​യി​ലെ ആ​യി​രം ക​ന്പ​നി​ക​ൾ​ക്ക് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 18 മു​ത​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ത്താ​നി​രു​ന്ന മി​ലാ​ൻ-2020 സം​യു​ക്ത പ​രി​ശീല​നം നാ​വി​ക​സേ​ന മാ​റ്റി​വ​ച്ചു.

ജ​യ്പുരി​ൽ എ​ത്തി​യ അറുപ ത്തിയൊന്പതുകാ​ര​നാ​യ ഇ​റ്റാ​ലി​യ​ൻ സ്വ​ദേ​ശി​ക്ക് കൊ​റോ​ണ ആ​ണെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. ഇദ്ദേ ഹത്തെ സ​വാ​യി മാ​ൻ സിം​ഗ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​ക്കി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 13 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​ൽ ആ​റു പേ​രി​ൽ കൊ​റോ​ണ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ​രു​ടെ സാ​ന്പി​ളു​ക​ൾ പൂ​ന വൈ​റോ​ള​ജി ലാ​ബി​ലേ​ക്ക് അ​യ​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി ഇ​ട​പ​ഴ​കി​യ​വ​രാ​ണ് ഇ​വ​ർ. തെ​ലു​ങ്കാ​ന​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി സ​ഞ്ച​രി​ച്ച ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഡ​ൽ​ഹി​ക്ക​ടു​ത്ത് നോ​യി​ഡ​യി​ൽ കൊ​റോ​ണ ഭീ​തി​യെ​ത്തു​ട​ർ​ന്ന് ര​ണ്ടു സ്കൂ​ളു​ക​ൾ അ​ട​ച്ചി​ട്ടു. കി​ഴ​ക്ക​ൻ ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ നാ​ൽ​പ​ത്തി​യ​ഞ്ചു​കാ​ര​ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ ര​ണ്ടു മ​ക്ക​ളും പ​ഠി​ക്കു​ന്ന ശ്രീ ​രാം മി​ല്ലേ​നി​യം സ്കൂ​ളാ​ണ് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ട്ട​ത്. മു​ൻ​ക​രു​ത​ലാ​യാണ് ശി​വ് നാ​ടാ​ർ സ്കൂ​ൾ ആ​റു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ട്ട​ത്. സ്കൂ​ളും പ​രി​സ​ര​വും ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ശു​ചീ​ക​രി​ച്ചു.

രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മ​ക്ക​ളു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​രി​ഭ്രാ​ന്ത​രാ​യ​തോ​ടെ​യാ​ണ് സ്കൂ​ൾ അ​ട​ച്ചി​ടാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത ആ​റു പേ​ർ​ക്ക് പ​നി​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും പ്ര​ക​ടി​പ്പി​ച്ച​തി​നാ​ൽ ഇ​വ​രു​ടെ സാ​ന്പി​ളു​ക​ൾ പൂ​ന വൈ​റോ​ള​ജി ലാ​ബി​ലേക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഈ ​അ​ഞ്ചു കു​ടും​ബ​ങ്ങ​ളെ​യും രോ​ഗ​ബാ​ധി​ത​ന്‍റെ കു​ടും​ബ​ത്തെ​യും നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി. സ്കൂ​ളി​ലെ 40 വി​ദ്യാ​ർ​ഥി​ക​ളെ​യും 28 ദി​വ​സ​ത്തേ​ക്കു നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

സെ​ബി മാ​ത്യു