ന്യൂഡൽഹി: ഡൽഹി മെട്രോ റെയിലിന്റെ വയഡക്ടിൽനിന്നു കോൺക്രീറ്റ് ഭാഗം അടർന്നുവീണ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് കേടുപാട് സംഭവിച്ചു.
അപകടത്തിൽ ആർക്കും പരിക്കില്ല. ഗിടോർണി മെട്രോ സ്റ്റേഷന് സമീപത്തുള്ള ഡക്ടിന്റെ കോൺക്രീറ്റ് ഭാഗമാണ് താഴേക്ക് പതിച്ചത്. സ്റ്റേഷന് സമീപത്തുള്ള വഴിയിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് മുകളിലേക്കാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കാറിന്റെ അറ്റകുറ്റപ്പണികൾക്കായുള്ള ചെലവ് വഹിക്കുമെന്നും മെട്രോ റെയിൽ അധികൃതർ അറിയിച്ചു.
ഡൽഹി മെട്രോയിൽ കോൺക്രീറ്റ് അടർന്ന് കാറിന് മേൽ വീണു
12:08 PM May 17, 2023 | Deepika.com