കൊച്ചി: ലോകത്തിന്റെ വിവിധ കോണുകളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സുമാര്‍ എഴുതിയ കഥകളുടെ സമാഹാരം 'ജനിമൃതികളുടെ കാവല്ക്കാര്' പ്രകാശനം ചെയ്തു. ആഗോള മലാളി നഴ്സസ് കൂട്ടായ്മയായ എയിംനയുടെ നേതൃത്വത്തില്‍ നടത്തിയ നഴ്സസ് ദിനാഘോഷത്തിലായിരുന്ന കഥകളുടെ പ്രകാശനം.
വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇരുപത് മലയാളി നഴ്സുമാരാണ് കഥകള്‍ എഴുതിയിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരന് സി. രാധാകൃഷ്ണനാണ് അവതാരിക എഴുതിയിരിക്കുന്നത്. ലോഗോസ് ബുക്സ് ആണ് പ്രസാധകര്.
എയിംനയുടെ നേതൃത്വത്തില്‍ നടന്ന നഴ്സസ് ദിനാഘോഷം ഉമ തോമസ് എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്. എയിംന സ്ഥാപകന്‍ സിനു ജോണ്‍ കറ്റാനം അദ്ധ്യക്ഷത വഹിച്ചു. സിനിമാ സീരിയല്‍ താരവും നഴ്സുമായ ഹരിത ജി. നായര്‍ പുസ്തകം ഡോ .നിഖിലേഷ് മേനോന് (സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍, ആര്‍ദ്രം മിഷന് ,ഗവണ്മെന്റ് ഓഫ് കേരള) നല്കി പ്രകാശനം നിര്‍വഹിച്ചു.
ഹാരിസ് മണലംപാറ ( നഴ്സിംഗ് കൗണ്‍സില്‍ മെമ്പര്‍), പ്രഫ.രേണു സൂസന് ജോര്‍ജ് (പ്രിന്‍സിപ്പല്‍ ,വെല്‍ കെയര്‍ കോളേജ് ഓഫ് നഴ്സിങ്ങ്) , പി.സി സുരേഷ്, (ഓപ്പറേഷന് മാനേജര്‍ , എന്‍വെര്‍ട്ടിസ് കണ്‍സല്‍ട്ടന്‍സി ), എയിംന രക്ഷാധികാരി അശ്വതി ജോസ്, അഡ്മിന് ഷാനി റ്റി. മാത്യു , ജിഷ ഷിബു എന്നിവര്‍ പ്രസംഗിച്ചു.
കഥാകൃത്തുക്കളായ വന്ദന സഞ്ജീവ്, ജിഷ രാജേഷ്, ജയ്ലക്ഷ്മി, സിന്ധു ഗോപന്, ലിനി ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എയിംനയും പ്രതിനിധികളും പങ്കെടുത്തു. എയിംന സൂപ്പര്‍ സിംഗര്‍- ഡാന്‍സര്‍ സീസണ് -2 മത്സര വിജയികളെ പ്രഖ്യാപിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
ജനിമൃതികളുടെ കാവല്ക്കാര് പ്രകാശനവും എയിംനയുടെ നഴ്സസ് ദിനാഘോഷവും
02:46 PM May 16, 2023 | Deepika.com