ന്യൂഡൽഹി: വിശ്വമാനവികതയുടെ പുത്തൻ പതിപ്പാവുകയാണ് ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയം. കാണപ്പെടുന്ന ദൈവത്തെ സ്നേഹിക്കാൻ കഴിയാത്തവന്, കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുവാൻ കഴിയുകയില്ല എന്ന ദൈവീക ആഹ്വാനത്തെ പൂർണമായും ഉൾക്കൊണ്ടുകൊണ്ട്, ദൈവികരാധനയോടൊപ്പം തന്നെ പാവപ്പെട്ട മനുഷ്യരെയും സ്നേഹിക്കുന്നതിന്റെ ഭാഗമായി ജസോള ദേവാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സാന്ത്വനം അന്നദാനം ഇന്ന് നൂറു ആഴ്ചകൾ പിന്നിടുകയാണ്.
ജാതിയുടെ മതത്തിന്റെയും ഭാഷയുടെയും വർണ-വർഗ വ്യത്യാസങ്ങളുടെയും, അതിർവരമ്പുകൾക്കപ്പുറം നൂറുകണക്കിന് മനുഷ്യരാണ് ഓരോ ആഴ്ചയും സ്നേഹ കൂട്ടായ്മയുടെ ഭാഗമായി മാറുന്നത്.
പാവപ്പെട്ട മനുഷ്യർക്ക്, ഒരു നേരത്തെ എങ്കിലും അന്നമായി മാറാൻ കഴിയുന്നതിൻ ഭാഗമാകുവാൻ സാധിക്കുന്നതിന്റെ ചാരിതാർത്ഥ്യവും സംതൃപ്തിയുമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ നല്ല മനസുകൾക്കും. വികാരിയച്ചൻ ഫാ. ബാബു ആനിത്താനത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഈ നല്ല സംരംഭം, ഇനിയും ഒരുപാട് പേർക്ക് ആശ്വാസവും തണലും മനുഷ്യമനസുകൾക്ക് പ്രചോദനവുമാകട്ടെ.
മനുഷ്യ സ്നേഹത്തിന്റെ പുത്തൻ മാതൃകയുമായി ജസോള ദേവാലയം
02:03 AM May 09, 2023 | Deepika.com