ന്യൂഡല്‍ഹി: മലയാളി നഴ്സുമാരുടെ കൂട്ടായ്മയായ ആന്‍ ഇന്റര്‍നാഷണല്‍ മലയാളി നഴ്സസ് അസംബ്ലി (എയിംന) പുറത്തിറക്കുന്ന കഥാസമാഹാരമായ "ജനിമൃതികളുടെ കാവല്ക്കാര്' -ന്റെ കവര്‍പേജ് പ്രകാശനം ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് കേരളാ ഹൗസില്‍ നടന്ന ചടങ്ങില്‍ നഴ്സിംഗ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജീന പ്രദീപും നഴ്സിംഗ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായിരുന്ന ഡോ. രതി ബാലചന്ദ്രനും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. എയിംന സ്ഥാപകന്‍ സിനു ജോണ്‍ കട്ടാനം അധ്യക്ഷനായി.
ലോകത്തിന്റെ വിവിധ കോണുകളില്‍ സേവനമനുഷ്ടിക്കുന്ന 20 മലയാളി നഴ്സുമാരുടെ രചനകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് സിനു ജോണ്‍ പറഞ്ഞു. പുറം ചട്ടയുടെ ഡിസൈനറും അപ്പോളോ ആശുപത്രിയിലെ നഴ്സുമായ സ്വാതിമോന്, നോര്‍ക്ക അണ്ടര്‍ സെക്രട്ടറി ഷാജിമോന്‍, മലയാള മനോരമ ബ്യൂറോ ചീഫ് ജോമി തോമസ്, എയിംന അഡ്മിന് ഷാനി ടി. മാത്യു, രക്ഷാധികാരി അശ്വതി ജോസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
പുസ്ക പ്രകാശനം അന്താരാഷ്ട്ര നഴ്സസ് ദിനമായ മേയ് 12-നു കൊച്ചിയില്‍ നടക്കും. പ്രകാശന ചടങ്ങില്‍ ചലചിത്ര താരങ്ങളായ സിജു വില്‍സണ്‍, ഷീലു എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.
നഴ്സുമാരുടെ കഥകൾ; "ജനിമൃതികളുടെ കാവൽക്കാർ' പ്രകാശനം 12ന്
07:55 PM May 05, 2023 | Deepika.com