മലയാളികൾ ഉൾപ്പെടെ 85 ഇന്ത്യൻ വിദ്യാർഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നു. ഇറ്റലിയിലെ പാവിയ സർവകലാശാലയിലെ വിദ്യാർഥികളാണ് കുടുങ്ങിക്കിടക്കുന്നത്. കൊറോണയെ തുടർന്നു ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തത്.
സർവകലാശാലയിലെ ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ15 പേർ നിരീക്ഷണത്തിലാണ്. ഇറ്റലിയിൽ കൊറോണ ബാധിച്ച് 34 പേരാണ് മരിച്ചത്. 1,694 പേർ ചികിത്സയിലുണ്ട്.
കൊറോണ: മലയാളികൾ ഉൾപ്പെടെ 85 ഇന്ത്യൻ വിദ്യാർഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നു
03:08 PM Mar 02, 2020 | Deepika.com