ഭരതൻ ചിത്രം ദേവരാഗത്തിനു ശേഷം അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിൽ. വരം എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി വീണ്ടും മലയാള സിനിമയിൽ എത്തുന്നത്. രമണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മഞ്ജുവാര്യരെയാണ് നായികയായി പരിഗണിക്കുന്നത്. മഞ്ജുവിന്റെ ഡെയ്റ്റ് കിട്ടിയില്ലേൽ മറ്റൊരു പ്രശസ്ത നടി ചിത്രത്തിൽ നായികയായി എത്തും. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രം ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങും.
വരത്തിൽ അരവിന്ദ് സ്വാമി
09:50 AM Mar 01, 2018 | Deepika.com