കൊ​റോ​ണ: വാ​ഷിം​ഗ്ട​ണി​ൽ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

12:28 PM Mar 01, 2020 | Deepika.com
ലോ​ക​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ കൊ​റോ​ണ (കൊ​വി​ഡ്-19) വൈ​റ​സ് ബാ​ധ​യി​ല്‍ ആ​ദ്യ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​ൻ ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണി​ൽ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. വാ​ഷിം​ഗ്ട​ണി​ലെ കിം​ഗ് കൗ​ണ്ടി​യി​ല്‍ താ​മ​സി​ക്കു​ന്ന 50 വ​യ​സു​ള്ള പു​രു​ഷ​നാ​ണ് മ​രി​ച്ച​തെ​ന്ന് യു​എ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു.

22 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്ന് ട്രം​പ് അ​റി​യി​ച്ചു. പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​നു വേ​ണ്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ഷിം​ഗ്ട​ണി​ന് പു​റ​മേ കാ​ലി​ഫോ​ര്‍​ണി​യ, ഒ​റി​ഗോ​ണ്‍ എ​ന്നി​വി​ട​ങ്ങി​ലാ​ണ് അ​മേ​രി​ക്ക​യി​ല്‍ നി​ല​വി​ല്‍ കൊ​റോ​ണ വൈ​റ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. അ​തി​നി​ടെ ചൈ​ന​യി​ൽ ശനിയാഴ്ചയും നി​ര​വ​ധി​പ്പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

61 രാ​ജ്യ​ങ്ങ​ളി​ലാ​യി പ​ട​ര്‍​ന്നു​പി​ടി​ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ല്‍ ഇ​തു​വ​രെ 2,933 ആ​ളു​ക​ള്‍ മ​രി​ച്ചു. 85,700ലേ​റെ ആ​ളു​ക​ള്‍​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വൈ​റ​സി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ചൈ​ന​യി​ല്‍ മാ​ത്രം കൊ​റോ​ണ ബാ​ധി​ച്ചു​ള്ള മ​ര​ണം 2,835 ആ​യി. വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 79,251-ലേ​ക്കും ഉ​യ​ര്‍​ന്നു. അ​തി​ല്‍ 7664 പേ​ര്‍ ഗു​രു​ത​ര​നി​ല​യി​ലാ​ണ്. 39,002 പേ​ര്‍ സു​ഖം​പ്രാ​പി​ച്ച് ആ​ശു​പ​ത്രി വി​ട്ടു.