ചൈനീസ് വ്യവസായ ഉത്പാദനം കൂപ്പുകുത്തി

12:10 PM Mar 01, 2020 | Deepika.com
കോ​​​വി​​​ഡ് -19 വൈ​​​റ​​​സ് ബാ​​​ധ ചൈ​​​നീ​​​സ് വ്യ​​​വ​​​സാ​​​യ ഉത്​​​പാ​​​ദ​​​നം കു​​​ത്ത​​​നേ താ​​​ഴ്ത്തി. ചൈ​​​ന​​​യി​​​ലെ പ​​​ർ​​​ച്ചേ​​​സിം​​​ഗ് മാ​​​നേ​​​ജേ​​​ഴ്സ് ഇ​​​ൻ​​​ഡെ​​​ക്സ് (പി​​​എം​​​ഐ) ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ 35.7 ആ​​​യി താ​​​ണു. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ ഈ ​​​സൂ​​​ചി​​​ക ചൈ​​​ന​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക നാ​​​ഷ​​​ണ​​​ൽ ബ്യൂ​​​റോ ഓ​​​ഫ് സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​ണ്.

ജ​​​നു​​​വ​​​രി​​​യി​​​ൽ വ്യ​​​വ​​​സാ​​​യ ഉ​​​ത്​​​പാ​​​ദ​​​ന പി​​​എം​​​ഐ 50 ആ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ആ​​​ഗോ​​​ള​​​മാ​​​ന്ദ്യം രൂ​​​ക്ഷ​​​മാ​​​യി ബാ​​​ധി​​​ച്ച 2008 ന​​​വം​​​ബ​​​റി​​​ൽ പോ​​​ലും പി​​​എം​​​ഐ ഇ​​​ത്ര താ​​​ഴെ​​​യാ​​​യി​​​ട്ടി​​​ല്ല. 2008 ന​​​വം​​​ബ​​​റി​​​ൽ 38.8 ആ​​​യി​​​രു​​​ന്നു ചൈ​​​ന​​​യു​​​ടെ പി​​​എം​​​ഐ.

ഈ ​​​സൂ​​​ചി​​​ക 50-നു ​​​മു​​​ക​​​ളി​​​ലാ​​​യാ​​​ൽ ഉ​​​ത്​​​പാ​​​ദ​​​നം വ​​​ർ​​​ധി​​​ക്കു​​​ന്നു എ​​​ന്ന​​​ർ​​​ഥം. 50 നു ​​​താ​​​ഴെ​​​യു​​​ള്ള​​​ത് ഉ​​​ത്പാ​​​ദ​​​നം ചു​​​രു​​​ങ്ങു​​​ന്ന​​​തി​​​നെ കു​​​റി​​​ക്കു​​​ന്നു.

ഫാ​​​ക്‌​​​ട​​​റി ഉ​​​ത്​​​പാ​​​ദ​​​ന​​​ത്തി​​​ന്‍റെ മാ​​​ത്രം പി​​​എം​​​ഐ 27.8 ആ​​​ണ്. പു​​​തി​​​യ ഓ​​​ർ​​​ഡ​​​റു​​​കളുടേത് ​​​ ജ​​​നു​​​വ​​​രി​​​യി​​​ലെ 51.4-ൽ ​​​നി​​​ന്നു ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ 29.3 ആ​​​യി. സേ​​​വ​​​ന മേ​​​ഖ​​​ല​​​യു​​​ടേ​​​ത് 54.1-ൽ ​​​നി​​​ന്ന് 29.6 ആ​​​യി താ​​​ണു.

ചൈ​​​ന​​​യി​​​ലെ വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ മാ​​​ന്ദ്യ​​​ത്തി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​യി എ​​​ന്ന​​​താ​​​ണ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. ഉ​​​ത്പാ​​​ദ​​​നം സാ​​​ധാ​​​ര​​​ണ ഉ​​​ള്ള​​​തി​​​ന്‍റെ പ​​​കു​​​തിയി​​​ൽ താ​​​ഴെ​​​യാ​​​യി.

മി​​​ക്ക പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും യാ​​​ത്രാ​​​വി​​​ല​​​ക്ക് വ​​​ന്ന​​​തി​​​നാ​​​ൽ ച​​​ര​​​ക്കു​​​നീ​​​ക്ക​​​വും ന​​​ട​​​ക്കു​​​ന്നി​​​ല്ല. ജോ​​​ലി​​​ക്കാ​​​ർ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​ത് ലോ​​​റി​​​ഗ​​​താ​​​ഗ​​​ത​​​ത്തെ​​​യും ബാ​​​ധി​​​ച്ചു. ചൈ​​​ന​​​യി​​​ലെ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ പു​​​തു​​​വ​​​ർ​​​ഷ അ​​​വ​​​ധി​​​ക്കു പോ​​​യി​​​ട്ടു വ​​​രാ​​​നി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണു വൈ​​​റ​​​സ് ബാ​​​ധ. ത​​​ന്മൂ​​​ലം പ​​​ല​​​രു​​​ടെ​​​യും മ​​​ട​​​ങ്ങി​​​വ​​​ര​​​വ് മൂ​​​ന്നാ​​​ഴ്ച​​​യി​​​ലേ​​​റെ വൈ​​​കി.

ചൈ​​​നീ​​​സ് ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ഞ്ഞ​​​ത് മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും വ്യ​​​വ​​​സാ​​​യി​​​ക ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ച്ചു. ചൈ​​​ന​​​യി​​​ൽനി​​​ന്നു ഘ​​​ട​​​ക പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ കി​​​ട്ടാ​​​താ​​​യ​​​താ​​​ണു കാ​​​ര​​​ണം.