ന്യൂഡൽഹി/മുംബൈ: കലാസ്വാദകർക്കായി മുംബെെയിൽ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റർ തുറന്നു. ഇന്ത്യയിലെ ഏറ്റവും ആധുനികവും ലോകോത്തരവുമായ സാംസ്കാരിക കേന്ദ്രമാണ് ഇത്.
സംഗീതം, നാടകം, ഫൈൻ ആർട്സ്, കരകൗശലവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കാനും അത് അസ്വദിക്കാനുമുള്ള അവസരം ഇവിടെ ഉണ്ടാകും. കൾച്ചറൽ സെന്റർ തുറക്കുന്നത് പ്രമാണിച്ച് ‘സ്വദേശ്’ എന്ന പേരിൽ പ്രത്യേകമായി തയാറാക്കിയ ആർട്ട് ആൻഡ് ക്രാഫ്റ്റ് എക്സ്പോസിഷനിൽ അവതരിപ്പിക്കും.
‘ദി ഗ്രേറ്റ് ഇന്ത്യൻ മ്യൂസിക്കൽ: സിവിലൈസേഷൻ ടു നേഷൻ’ എന്ന മ്യൂസിക്കൽ തിയറ്റർ, ‘ഇന്ത്യ ഇൻ ഫാഷൻ’ എന്ന പേരിൽ ഒരു കോസ്റ്റ്യൂം ആർട്ട് എക്സിബിഷനും ‘സംഗം/കോൺഫ്ലുക്സ്’ എന്ന പേരിൽ ഒരു വിഷ്വൽ ആർട്ട് ഷോയും ഉണ്ടാകും.
കുട്ടികള്‍ക്കും വിദ്യാർഥികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പ്രവേശനം സൗജന്യമാണ്. സ്കൂള്‍, കോളജ് ഔട്ട് റീച്ചുകള്‍ ഉള്‍പ്പെടെയുള്ള പരിപോഷണ പരിപാടികള്‍, കലാ അധ്യാപകര്‍ക്കുള്ള അവാര്‍ഡുകള്‍, ഇന്‍-റെസിഡന്‍സി ഗുരു-ശിഷ്യ പ്രോഗ്രാമുകള്‍, മുതിര്‍ന്നവര്‍ക്കുള്ള കലാ സാക്ഷരതാ പരിപാടികള്‍ മുതലായവകൂടി ലോഞ്ച് പ്രോഗ്രാമിംഗിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
കലാസ്വാദകർക്ക് പുതിയ ഇടം; നിത അംബാനി കള്‍ച്ചറല്‍ സെന്റർ തുറന്നു
10:28 PM Mar 31, 2023 | Deepika.com