ന്യൂഡൽഹി: കേരളാ സ്കൂളുകളിൽ പഠിക്കുന്ന നിർധന വിദ്യാർഥികൾക്ക് ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റി വർഷം തോറും നൽകി വരുന്ന വിദ്യാഭ്യാസ സഹായ നിധിയിൽ നിന്നും മയൂർ വിഹാർ ഫേസ്-3 ഏരിയക്ക് അനുവദിച്ച തുകയുടെ ചെക്ക് കൈമാറി.
ഡിഎംഎ മയൂർ വിഹാർ ഫേസ് 3 ഏരിയ സെക്രട്ടറി പി.കെ ലക്ഷ്മണനിൽ നിന്നും മയൂർ വിഹാർ ഫേസ് 3 കേരളാ സ്കൂൾ പ്രിൻസിപ്പാൾ ലതാ നന്ദകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ഏരിയ ട്രഷർ ശ്രീ ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി ബിന്ദു ലാൽജി എന്നിവർ പങ്കെടുത്തു.
ഡൽഹി മലയാളി അസോസിയേഷന്റെ വിദ്യാഭ്യാസ സഹായ നിധി വിതരണം
10:15 PM Mar 11, 2023 | Deepika.com