ബി​ജു മേ​നോ​ന്‍റെ "ഒ​രാ​യി​രം കി​നാ​ക്ക​ളാ​ൽ’

04:30 PM Feb 27, 2018 | Deepika.com
ബി​ജു മേ​നോ​ൻ നാ​യ​കാ​നായി എ​ത്തു​ന്ന "ഒ​രാ​യി​രം കി​നാ​ക്ക​ളാ​ൽ'എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. പ്ര​മോ​ദ് മോ​ഹ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ര​ണ്‍​ജി പ​ണി​ക്ക​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​നു വേണ്ടി ര​ണ്‍​ജി പ​ണി​ക്ക​ർ, ജോ​സ്മോ​ൻ സൈ​മ​ണ്‍, ബ്രി​ജീ​ഷ് മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

യു.​കെ​യി​ൽ നി​ന്നും കു​ടും​ബ​സ​മേ​തം കൊ​ച്ചി​യി​ലേ​ക്ക് എ​ത്തു​ന്ന ഒ​രു കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.​ശാ​രു പി. ​വ​ർ​ഗീ​സ് ആ​ണ് നാ​യി​ക. ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് കി​ര​ണ്‍ വ​ർ​മ​യും ഹൃ​ഷി​കേ​ശും ചേ​ർ​ന്നാ​ണ്.