ന്യൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിന്റെ രജത ജൂബിലി ആഘോഷവും, സുവനീയർ പ്രകാശനവും ഫെബ്രുവരി 19 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഇടവകയുടെ രജതജൂബിലി സുവനീയർ ഡോ. ചെറിയാൻ വർഗീസിന് (Regional Advisor, NCD in WHO) നൽകി പ്രകാശനം നടത്തി.
ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ, ഗാസിബാദ് സെന്റ് തോമസ് ഇടവക വികാരി ഫാ. സജി അബ്രഹാം, മയൂർ വിഹാർ ഫേസ് വണ്‍ ഇടവക വികാരി ഫാ. അജി കെ. ചാക്കോ, ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. ജോണ്‍ കെ.ജേക്കബ്, ഫാ. മാത്യൂ ചെറിയാൻ, മെർലിൻ മാത്യൂ, ജയ്മോൻ ചാക്കോ എന്നിവർ പങ്കെടുത്തു. ഇടവകയിലെ മുതിർന്ന അംഗങ്ങളെയും, പള്ളിയുടെ സ്ഥാപക അംഗങ്ങളെയും ഷാൾ അണിയിച്ചു ആദരിക്കുകയും ചെയ്തു. രജതജൂബിലിയോടുനുബന്ധിച്ച് നടത്തപ്പെടുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായവർക്ക് ഭവന നിർമാണവും വിവാഹധനസഹായവും പ്രഖ്യാപിച്ചു.
രജത ജൂബിലി ആഘോഷവും സുവനീയർ പ്രകാശനവും
01:20 AM Feb 21, 2023 | Deepika.com