ന്യൂഡൽഹി: ഗുഡ്ഗാവ്-ഡൽഹി രൂപത മലങ്കര കാത്തലിക് അസോസിയേഷൻ രൂപതാ 2023-24 അസംബ്ലി ജനുവരി 28, 29 തീയതികളിൽ അഭി. രൂപതാധ്യക്ഷൻ ഡോ. തോമസ് മാർ അന്തോണിയോസ് ഒഐസി പിതാവിന്റെ മഹനീയ സാന്നിധ്യത്തിലും വികാരി ജനറൽ വർഗീസ് വിനയാനന്ദ് ഒഐസിയുടെയും സ്പരിച്വൽ ഫാ. അജി തോമസ് താന്നിമൂട്ടിലിന്റെയും മറ്റു റീജണൽ സ്പരിച്വൽ വൈദികരുടെയും രൂപതാ പ്രസിഡന്റ് റെജി തോമസിന്റെ അധ്യക്ഷതയിലും രൂപതാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിലും സൂററ്റ് സെന്റ് മേരീസ് സുറിയാനി മലങ്കര ദേവാലയത്തിൽ വച്ചു നടത്തപ്പെട്ടു. രൂപതാ പ്രസിഡന്റ റെജി തോമസ് സ്വാഗതവും സാബു സാമുവേൽ നന്ദിയും അർപ്പിച്ചു.
രൂപതാ അസംബ്ലിക്ക് റവ. ഫാ. സത്യൻ തോമസ് ഒഐസി പതാക ഉയർത്തി തുടക്കം കുറിച്ചു. തുടർന്ന് സിനഡ്, സിനഡാത്മകയുടെ കൂട്ടായ്മ, പങ്കാളിത്തം, ഒൗത്യം എന്നീ വിഷയത്തെക്കുറിച്ച് വികാരി ജനറൽ ക്ലാസെടുത്തു. ലോക കാഴ്ചപ്പാടിൽ നിന്നു മാറിക്കൊണ്ട് സഭാ ജീവിതത്തിന്റെ കാഴ്ചപ്പാട് സ്വകരിച്ച് സഭയുടെ ആദ്ധ്യാത്മികത സമൂഹത്തിലേക്ക് ഒഴുക്കി കൊടുക്കുന്ന ചാനലായി മാറുകയാണ് എംസിഎയുടെ ലക്ഷ്യവും ദൗത്യമെന്ന് വികാരി ജനറൽ അത്മായരെ ഓർമിപ്പിച്ചു. രൂപതാ ജനറൽ സെക്രട്ടറി സാബു സാമുവേൽ റിപ്പോർട്ടും രൂപതാ ട്രഷറർ ടി. തോമസ് കണക്കും അവതരിപ്പിച്ചു. രൂപതാധ്യക്ഷൻ ഡോ. തോമസ് മാർ അന്തോണിയോസ് ഒഐസി മുഖ്യസന്ദേശം നൽകി.
തുടർന്ന് 2023-24 കാലയളവിലേക്കായി രൂപതാ പുതിയ അസംബ്ലിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സാബു സാമുവേലിനെയും ജനറൽ സെക്രട്ടറിയായി ഷാജി ജോണിനെയും ട്രഷററായി എ.ഡി. വർഗീസിനെയും വൈസ് പ്രസിഡന്റായി ജോണ് ചെറിയാനെയും ക്രിസ്റ്റി മനുവിനേയും സെക്രട്ടറിയായി ജോസഫ് ജോർജിനെയും തെരഞ്ഞെടുത്തു. കൂടാതെ സഭാതല അംഗങ്ങളായി അഡ്വ. എബ്രഹാം പട്യയാനി, വൽസമ്മ സൈമണ്, വർഗീസ് മാമ്മൻ എന്നിവരേയും യോഗം നേമിനേറ്റു ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി റെജി തോമസ്, ടെസി രാജ്, ലിസി സ്റ്റീഫൻ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
ഗുഡ്ഗാവ്-ഡൽഹി രൂപത മലങ്കര കാത്തലിക് അസോസിയേഷൻ രൂപതാ അസംബ്ലി അവസാനിച്ചു
07:09 AM Feb 02, 2023 | Deepika.com