ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ജനുവരി 26 വ്യാഴാഴ്ച രാവിലെ 10ന്് പ്രസിഡന്റ്് കെ. രഘുനാഥ് ത്രിവർണ പതാക ഉയർത്തും.
തുടർന്ന് ഡിഎംഎയുടെ വിവിധ ഏരിയയിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കും. മധുര വിതരണത്തോടെ ചടങ്ങുകൾ സമാപിക്കുമെന്ന് ജനറൽ സെക്രട്ടറി ടോണി കണ്ണന്പുഴ അറിയിച്ചു.
ഡൽഹി മലയാളി അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷം
10:28 PM Jan 25, 2023 | Deepika.com