ന്യൂഡൽഹി: പാലക്കാട് ജില്ലാ രൂപീകരണത്തിന്റെ 67-ാമത് വാർഷിക ദിനാഘോഷം ജനുവരി 22 ഞായറാഴ്ച രാവിലെ 9ന് മയൂർ വിഹാർ ഫേസ് ഒന്നിലെ പോക്കറ്റ് 3-ലുള്ള കാർത്യായിനി സാംസ്കാരിക സമുച്ചയത്തിൽ ദില്ലിയിലെ പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കും.
പ്രസിഡന്റ് ഇ. ശശിധരന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ എഐഎംഎ (എയ്മ) നാഷണൽ പ്രസിഡന്റും ഗോകുലം ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ ഗോകുലം ഗോപാലൻ മുഖ്യാതിഥിയായി പങ്കെടുക്കും. പാലക്കാട്ടുകാരനും ബിജെപി നാഷണൽ സെക്രട്ടറിയുമായ അരവിന്ദാക്ഷ മേനോൻ, പാലക്കാടൻ കൂട്ടായ്മയുടെ രക്ഷാധികാരിയും ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) പ്രസിഡന്റുമായ കെ രഘുനാഥ്. കൂട്ടായ്മയുടെ രക്ഷാധികാരിയും ഡിഎംഎ മുൻ പ്രസിഡന്റുമായ സിഎ നായർ, എയ്മ നാഷണൽ ചെയർമാൻ ബാബു പണിക്കർ, വെസ്റ്റേണ്‍ ഗ്രൂപ്പ് ഓഫ് കന്പനീസ് മാനേജിങ് ഡയറക്ടർ കെ ആർ മനോജ് എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.
ആർഷ ധർമ്മ പരിഷദ് പ്രസിഡന്റ് ഡോ രമേശ് നന്പ്യാർ, മലയാളം മിഷൻ ഭരണ സമിതി അംഗം സുധീർ നാഥ്, ബ്ലഡ് ഡോണേഴ്സ് കേരള, ഡൽഹി ചാപ്റ്റർ ഭാരവാഹി പവിത്രൻ കൊയിലാണ്ടി, എയ്മ ആന്ധ്ര പ്രദേശ്, വെസ്റ്റ് ബംഗാൾ, ഗുജറാത്ത് പ്രതിനിധികളായ നന്ദകുമാർ, ഉണ്ണി മേനോൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. ജനറൽ സെക്രട്ടറി സി ജയകുമാർ സ്വാഗതം ആശംസിക്കും. ട്രഷറർ എ മുരളിധരൻ കൃതജ്ഞത പറയും. തുടർന്ന് നടക്കുന്ന സൂവനീർ പ്രകാശനവും നാടൻപാട്ട് കലാകാരനും പിന്നണി ഗായകനുമായ പ്രണവം ശശിയുടെ സംഗീത വിരുന്നും കൂട്ടായ്മക്ക് ചാരുതയേകും.
കൂടുതൽ വിവരങ്ങൾക്ക് 9873826855, 9868336165
പാലക്കാടൻ കൂട്ടായ്മയുടെ വാർഷിക ദിനാഘോഷം ജനുവരി 22 ഞായറാഴ്ച
03:54 AM Jan 17, 2023 | Deepika.com