ഡൽഹി മേഖലയിലെ എല്ലാ വൈദീകരും, വിശ്വാസികളും പങ്കെടുത്ത ചടങ്ങിൽ വിവിധ ദേവാലയങ്ങളിലെ വിശ്വാസികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. തുടർന്നു നടന്ന മത്സരങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഛത്തർപൂർ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളി ചാന്പ്യന്മാരായി. വിജയികൾക്ക് ബെന്നി ഏബ്രാഹാം കോർ എപ്പിസ്കോപ്പാ ട്രോഫി സമ്മാനിച്ചു. ക്വിസ് മത്സരങ്ങളിൽ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ, കിങ്സ് വേ ക്യാന്പ് സെന്റ് തോമസ് പള്ളി, ഛത്തർപൂർ സെന്റ് ഗ്രീഗോറിയോസ് പള്ളി യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഫാ യേശുദാസ് കല്ലംപൊറ്റ ഛകഇ ക്വിസ് മാസ്റ്ററായിരുന്നു. കേരള ഭക്ഷണത്തിന്റെ വിവിധ രുചി കൂട്ടുകളുമായി ഫുഡ് ഫെസ്റ്റിവലും ഇതോടൊപ്പം നടത്തപ്പെട്ടു.
മാലോദോ 2023 : ഛത്തർപൂർ സെന്റ് ഗ്രീഗോറിയോസ് പള്ളി ചാന്പ്യന്മാർ
03:49 AM Jan 17, 2023 | Deepika.com
ന്യൂഡൽഹി: യാക്കോബായ സുറിയാനി സഭ ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂഡൽഹി സെന്റ് പീറ്റേഴ്സ് യാക്കോബായ കത്തീഡ്രലിൽ നടത്തപ്പെട്ട ക്രിസ്മസ് , പുതുവത്സര ആഘോഷമായ "തിരുപ്പിറവി (മൗലോദോ)-2023' സമ്മേളനം മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് നിഷ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ബെന്നി ഏബ്രാഹാം കോർ എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ച യോഗത്തിൽ മർത്ത മറിയം സമാജം വൈസ് പ്രസിഡന്റ് ഫാ. സഖറിയ പൂവത്തിങ്കൽ, മയൂർ വിഹാർ ഫേസ് 3 മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. യേശുദാസ് കല്ലംപൊറ്റ ഒഐസി, സമാജം സെക്രട്ടറി മിനി ജോണ്സണ്, ട്രസ്റ്റീ ഫിറ്റ്സി ബിജു തുടങ്ങിയവർ സംസാരിച്ചു.