ന്യൂഡൽഹി: ഗുരുഗ്രാം: സെക്ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രം മകരവിളക്ക് ഉത്സവത്തിനായി അണിഞ്ഞൊരുങ്ങുന്നു. 2023 ജനുവരി 1 ഞായർ മുതൽ ജനുവരി 15 (1198 മകരം 1) ഞായർ വരെ ദൈനംദിന പൂജകളോടൊപ്പം വിശേഷാൽ പൂജകളും ഉണ്ടാവും.
ദിവസവും 6ന് നട തുറക്കും. അഭിഷേകം, മലർ നിവേദ്യം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, നിത്യ പൂജ എന്നിവയും വൈകുന്നേരം 5.30-ന് നട തുറക്കും. ആറിന് മഹാ ദീപാരാധന, ദീപക്കാഴ്ച, നാമാർച്ചന, 8ന് ഹരിവരാസനം പാടി നട അടക്കും. തുടർന്ന് പ്രസാദ വിതരണവും ലഘു ഭക്ഷണവും ഉണ്ടാവും.
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രം മകരവിളക്കിന് അണിഞ്ഞൊരുങ്ങുന്നു
02:57 AM Dec 31, 2022 | Deepika.com