+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ല​പ്പു​ഴ റോ​ഡു​ക​ളു​ടെ നി​ർമാ​ണപു​രോ​ഗ​തി വി​ല​യി​രു​ത്തി

കോ​ന്നി: മ​ല​യാ​ല​പ്പു​ഴ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി അ​ഡ്വ. കെ.യു. ജ​നീ​ഷ് ുമാ​ർ എം​എ​ൽ​എ വി​ല​യി​രു​ത്തി. നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ
മ​ല​യാ​ല​പ്പു​ഴ റോ​ഡു​ക​ളു​ടെ  നി​ർമാ​ണപു​രോ​ഗ​തി വി​ല​യി​രു​ത്തി
കോ​ന്നി: മ​ല​യാ​ല​പ്പു​ഴ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി അ​ഡ്വ. കെ.യു. ജ​നീ​ഷ് ുമാ​ർ എം​എ​ൽ​എ വി​ല​യി​രു​ത്തി. നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​ർ ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ​ക്കും നി​ർ​ദ്ദേ​ശം ന​ൽ​കി.

മ​ല​യാ​ല​പ്പു​ഴ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡു​ക​ള്‍ എ​ല്ലാം ബി​എം ആ​ന്‍​ഡ് ബി​സി ചെ​യ്ത് അ​ന്താ​രാ​ഷ‌്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി ത​ക​ര്‍​ന്നുകി​ട​ന്നി​രു​ന്ന മ​ല​യാ​ല​പ്പു​ഴ​യി​ലെ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി 16 കോ​ടി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.

കോ​ന്നി​യെ​യും മ​ല​യാ​ല​പ്പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ളു​ടെ ശൃം​ഖ​ല​യാ​ണി​ത്. 10 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് നി​ല​വി​ലു​ള്ള മൂ​ന്നു മീ​റ്റ​ര്‍ റോ​ഡ് അ​ഞ്ച​ര മീ​റ്റ​ര്‍ വീ​തി​യി​ല്‍ ബി​എം ആ​ന്‍​ഡ് ബി​സി സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന​ത്.

ഓ​ടനി​ര്‍​മാ​ണം, സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണം, ഐ​റി​ഷ് ഡ്ര​യി​ന്‍ നി​ര്‍​മാ​ണം, പു​തി​യ ക​ലു​ങ്കി​​ന്‍റെ നി​ര്‍​മാ​ണം, പു​തി​യ ക​ലു​ങ്കു​ക​ള്‍ മെ​ച്ച​പ്പെ​ടു​ത്ത​ല്‍, കോ​മ്പൗ​ണ്ട് ഭി​ത്തി നി​ര്‍​മാ​ണം, ട്രാ​ഫി​ക് സു​ര​ക്ഷാപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്.

ആ​ഞ്ഞി​ലി​കു​ന്നു കാ​വി​നാ​ൽ​പ​ടി മ​ല​യാ​ല​പ്പു​ഴ വ​ട​ക്കു​പു​റം റോ​ഡ്, എ​ര​മ്പ​ൻ​തോ​ടു മ​ലാ​ല​പ്പു​ഴ റോ​ഡ്, ചാ​ങ്ങു​വാ​ലി​ക്ക​ൽ ന​ഗ​രൂ​ർ​പ​ടി റോ​ഡ് എ​ന്നീ റോ​ഡു​ക​ളെ സം​യോ​ജി​പ്പി​ച്ചാ​ണ് മ​ല​യാ​ല​പ്പു​ഴ റോ​ഡ് വി​ക​സ​ന വി​ഭ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. കാ​സ​ര്‍​ഗോ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള സി​എ​ച്ച് ക​ണ്‍​സ്ട്ര​ക്‌ഷ​ന്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ആ​ണ് ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.

പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗ​ത്തി​ലാ​ണ് നി​ര്‍​മാ​ണ​ചു​മ​ത​ല. റോ​ഡ് പ്ര​വ​ര്‍​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ മ​ല​യാ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലേ​ക്ക് അ​ട​ക്ക​മു​ള്ള യാ​ത്രാ​സൗ​ക​ര്യം സു​ഗ​മ​മാ​വും.​

അ​ഡ്വ. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യോ​ടൊ​പ്പം മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പ്രീ​ജ.പി.​ നാ​യ​ർ വൈ​സ് പ്ര​സി​ഡ​​ന്‍റ് കെ. ​ഷാ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ജു മ​ല​യാ​ല​പ്പു​ഴ, മ​ഞ്ചേ​ഷ്, മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​ന്‍, വി. ​മു​ര​ളീ​ധ​ര​ൻ, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി.​ എ​ക്സി. എ​ൻ​ജി​നീ​യ​ർ മു​രു​കേ​ഷ് കു​മാ​ർ അ​സി. എ​ൻ​ജി​നീ​യ​ർ രൂ​പ​ക്ക് ജോ​ൺ, ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.