സസ്പെൻസ് ക്രൈം ത്രില്ലർ 21 ഡയമണ്ട്സ് ഉടൻ പ്രദർശനത്തിനെത്തുന്നു. കൊലപാതകാധിഷ്ഠിതമല്ലാത്ത ആദ്യ മലയാള ക്രൈം ചലച്ചിത്രമെന്ന സവിശേഷതയുമായാണ് ചിത്രമെത്തുന്നത്. മാത്യു ജോർജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോണ്‍ ജേക്കബാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശ്രീധാകൃഷ്ണൻ, ശരണ്‍, ഷാജു ശ്രീധർ, ദിനേശ് പണിക്കർ, രാജേഷ് ശർമ്മ, അനീഷ് ബാബു, മജീദ്, മുൻഷി ദിലീപ്, മുരളീ മോഹൻ, പൂജപ്പുര രാധാകൃഷ്ണൻ, സനൽകുമാർ, ആറ്റുകാൽ തന്പി, മൻജിത്, ജയൻ അന്പൂരി, ശ്രീധരൻ നന്പൂതിരി, റോസ്ലിൻ, അയിന, ബേബി അൽഫിയ എൻ. കരീം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്യുവർവൈറ്റ് വീക്കെൻഡ് സ്റ്റുഡിയോസാണ് ചിത്രം നിർമിക്കുന്നത്.
21 ഡയമണ്ട്സ് എത്തുന്നു
10:21 AM Feb 24, 2018 | Deepika.com